Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ കാലം; മരണം 5,000 കടന്നെന്ന് റിപ്പോർട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലണ്ടൻ: ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വേനൽകാലത്തിലൂടെ കടന്നു പോവുകയാണ് ബ്രിട്ടൻ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ. ഉഷ്ണതരംഗത്തിൽ ഇം​ഗ്ലണ്ടിൽ ഇതുവരെ 5,000-ത്തിലധികം ആളുകൾ മരിച്ചതായി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി റിപ്പോർട്ട് ചെയ്തു. 2016ൽ വിവരശേഖരണം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്. 5,258 മരണങ്ങൾ കടുത്ത ചൂടിൽ സംഭവിച്ചു എന്നാണ് ഔദ്യോഗിക കണക്ക്. ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനില 40.03 ഡിഗ്രി സെൽഷ്യസ് എന്ന റെക്കോർഡ് ചൂടിലാണിപ്പോൾ രാജ്യമുള്ളത്.

ജൂൺ മാസത്തിലെ അവസാനത്തെ ആഴ്ചയിലാണ് ഉഷ്ണതരംഗം കാരണം ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെട്ടത്. ഒരാഴ്ച്ചയ്ക്കിടെ 2,401 മരണങ്ങൾ സംഭവിക്കുകയും താപനില 40 ഡിഗ്രി സെൽഷ്യസിനോട് അടുക്കുകയും ചെയ്തു. മഴയുടെ ലഭ്യതക്കുറവും കടുത്ത ചൂടും കാരണം ഇംഗ്ലണ്ടിന്റെ മൂന്നിൽ രണ്ട് ഭാഗങ്ങളിലും രൂക്ഷമായ വരൾച്ചയാണ് അനുഭവപ്പെടുന്നത്. ഇതിനു പുറമേ, രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഉണ്ടായ കാട്ടു തീ വൻ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു.

അന്തരീക്ഷമർദ്ദം ഉയർന്നതിനാൽ മെയ്, ജൂൺ മാസങ്ങളിൽ ‘ഹീറ്റ് ഡോം’ പ്രതിഭാസവും ഉണ്ടായി. ചൂടുള്ള കാറ്റ് പ്രദേശത്ത് തങ്ങി നിൽക്കുന്ന ഈ അവസ്ഥ പൊതുജനാരോഗ്യത്തെ ഗണ്യമായി ബാധിച്ചെന്ന് പ്രിൻസിപ്പൽ എൻവയോൺമെന്റൽ ഹെൽത്ത് സയന്റിസ്റ്റ് ഡോക്ടർ റോസ് തോംസൺ വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനം മൂലം വരും വർഷങ്ങളിൽ ഉഷ്ണതരംഗം രൂക്ഷമായേക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix