Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മുൻ ആർച്ച് ബിഷപ് തോമസ് മേനാംപറമ്പിൽ അന്തരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: ഗുവാഹത്തി മുൻ ആർച്ച് ബിഷപ്പ് തോമസ് മേനാംപറമ്പിൽ (90) അന്തരിച്ചു. ഇന്ന് പുലർച്ചെ 5.40ന് ഹൈദരാബാദിലെ എഐജി ആശുപത്രിയിലായിരുന്നു അന്ത്യം. 1936 ഒക്ടോബർ 22ന് പാലായിലാണ് അദ്ദേഹം ജനിച്ചത്. ഡോൺ ബോസ്കോയിലെ സലേഷ്യൻ സഭയിൽ ചേർന്ന അദ്ദേഹം 1965 മേയ് 2ന് വൈദിക പട്ടം സ്വീകരിച്ചു. വടക്കുകിഴക്കൻ ഇന്ത്യയിലെ ജനങ്ങൾക്കായി ജീവിതം സമർപ്പിച്ച അദ്ദേഹം മിഷനറി പ്രവർത്തനങ്ങളിലും സമാധാന ശ്രമങ്ങളിലും സജീവമായിരുന്നു.

1981ൽ ദിബ്രുഗഡിലെ ബിഷപ്പായി നിയമിതനായി. 1992ൽ ഗുവാഹത്തി രൂപത സ്ഥാപിതമായപ്പോൾ ആദ്യ ബിഷപ്പായി ചുമതലയേറ്റു. 1995ൽ രൂപത അതിരൂപതയായി ഉയർത്തിയതോടെ ആദ്യ ആർച്ച് ബിഷപ്പായി നിയമിക്കപ്പെട്ടു. 2012ൽ വിരമിക്കുന്നതുവരെ ഈ പദവിയിൽ തുടർന്നു.

വടക്കുകിഴക്കൻ ഇന്ത്യയിലെ വിവിധ മേഖലകളിൽ വംശീയ സംഘർഷങ്ങൾ പരിഹരിക്കാനും സമാധാനം സ്ഥാപിക്കാനും അദ്ദേഹം ഏറെ പരിശ്രമിച്ചു. കൊക്രാജ്ഹാർ, ചുരാചന്ദ്പുർ, ഹാഫ്ലോങ്, ദിഫു, ഉദൽഗുരി തുടങ്ങിയ മേഖലകളിൽ സമാധാന ദൗത്യങ്ങൾക്ക് നേതൃത്വം നൽകി. മണിപ്പുരിലും വ്യക്തിപരമായി മധ്യസ്ഥ ശ്രമങ്ങൾ നടത്തി.

സമാധാന പ്രവർത്തനങ്ങൾ പരിഗണിച്ച് 2011ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് അദ്ദേഹത്തിന്റെ പേര് നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. 2023ൽ ഡോ. എ.പി.ജെ. അബ്ദുൽ കലാം ലോക സമാധാന പുരസ്കാരവും ലഭിച്ചു.

വിരമിച്ചശേഷം 2014ൽ ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ മേഘാലയയിലെ ജൊവായ് രൂപതയുടെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു. മികച്ച എഴുത്തുകാരൻ, അധ്യാപകൻ എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix