Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സ്വർണപ്പണയക്കാർക്ക് ബാങ്കുകളുടെ മാർജിൻ കോൾ നോട്ടീസ്; ഒരുഭാഗം തുക തിരിച്ചടയ്ക്കണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി : സ്വർണവില കുത്തനെ താഴ്ന്നതോടെ ഗോൾഡ് ലോണെടുത്തവരോട് വായ്പയുടെ ഒരുഭാഗം തിരിച്ചടയ്ക്കുകയോ കൂടുതൽ സ്വർണം ഈടു നൽകുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടിസ് അയയ്ക്കാൻ ബാങ്കുകളും ബാങ്കിതരസ്ഥാപനങ്ങളും തയാറെടുക്കുന്നു. കഴിഞ്ഞ ജനുവരിയിൽ പവന് 1.31 ലക്ഷം രൂപയിലെത്തിയ സ്വർണവില 90,000 നിലവാരത്തിലേക്കു കുറഞ്ഞ പശ്ചാത്തലത്തിലാണിത് .
ആർബിഐ നിശ്ചയിച്ചിട്ടുള്ള മൂല്യ–വായ്പ അനുപാതം അനുസരിച്ച് 2.50 ലക്ഷം വരെ മൂല്യമുള്ള ആഭരണങ്ങൾ ഈടുനൽകുമ്പോൾ അതിന്റെ 85 ശതമാനവും 2.5–5 ലക്ഷം രൂപ വരെ 80 ശതമാനവും അതിനുമുകളിൽ 75 ശതമാനവുമാണ് വായ്പ നൽകാവുന്നത്. സ്വർണവില കുറയുന്തോറും, വില ഉയർന്നു നിന്നപ്പോൾ നൽകിയ വായ്പയും വിലയും തമ്മിലുള്ള വ്യത്യാസവും കുറയും. ഇത് വായ്പ നൽകിയ സ്ഥാപനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. അത് ഒഴിവാക്കാനാണ് സ്ഥാപനങ്ങൾ നോട്ടിസ് അയയ്ക്കുന്നത്. മാർജിൻ കോൾ നോട്ടിസ് എന്നാണ് ഇതിനു ബാങ്കിങ് ഭാഷയിൽ പറയുന്നത്.
വില ഉയർന്നു നിന്നപ്പോൾ വായ്പയെടുത്തവർക്കു വിലകുറഞ്ഞുനിൽക്കുമ്പോൾ സ്വർണം തിരിച്ചെടുക്കുന്നതുകൊണ്ടു വലിയമെച്ചമില്ല. മാർജിൻ കാൾ നോട്ടിസ് അവഗണിക്കുന്നവരുമുണ്ട്. ഇതോടെ അങ്ങനെയുള്ള വായ്പകൾ സമ്മർദ ആസ്തിയോ, നിഷ്ക്രിയ ആസ്തിയോ ആയി മാറും. പിന്നെ വായ്പത്തുക ഈടാക്കാൻ സ്വർണം ലേലം ചെയ്യുകയേ സ്ഥാപനങ്ങൾക്കു നിവൃത്തിയുള്ളൂ.
ഇപ്പോൾ സ്ഥാപനങ്ങളുടെ ഏറ്റവും വലിയ തലവേദന ഈ വായ്പകളുടെ ഈടു സ്വർണം ലേലം ചെയ്യുകയെന്നതാണ്. സാമ്പത്തിക വർഷത്തിലെ മൂന്നും നാലും പാദങ്ങളിൽ കൂടുതൽ സ്വർണലേലം നടക്കുമെന്നാണ് സ്ഥാപനങ്ങളുടെ വിലയിരുത്തൽ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix