Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ദില്ലിയിൽ ആറര വർഷത്തിനിടെ 6,581 ശ്വാസകോശ അർബുദ കേസുകൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ദില്ലിയിൽ ശ്വാസകോശ അർബുദ കേസുകൾ ആശങ്കാജനകമായി ഉയരുന്നു. ആറര വർഷത്തിനിടെ 6,581 ശ്വാസകോശ അർബുദ കേസുകളും 913 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. എയിംസ്, റാം മനോഹർ ലോഹ്യ ആശുപത്രി, ഡൽഹി സ്റ്റേറ്റ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ കണക്കുകളാണിത്.

2020 ജനുവരി ഒന്നുമുതൽ 2026 ജൂലൈ 31 വരെയുള്ള കാലയളവിലാണ് ഇത്രയും കേസുകൾ റിപ്പോർട്ട് ചെയ്തത്. ഡൽഹി സ്റ്റേറ്റ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ മാത്രം 1,613 കേസുകളും 354 മരണങ്ങളും രേഖപ്പെടുത്തി. പ്രതിമാസം ശരാശരി 20 കേസുകളും നാല് മരണങ്ങളും ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2021ൽ രണ്ട് കുട്ടികൾക്കും ശ്വാസകോശ അർബുദം സ്ഥിരീകരിച്ചതായി ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.

ദില്ലിയിലെ രൂക്ഷമായ വായുമലിനീകരണം ശ്വാസകോശ അർബുദ സാധ്യത വർധിപ്പിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ വായുമലിനീകരണം മാത്രമല്ല രോഗത്തിന് കാരണമാകുന്നത്. പുകവലി, പുകയില പുകയുമായുള്ള സമ്പർക്കം, ജനിതക വ്യതിയാനങ്ങൾ എന്നിവയും രോഗസാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്.

വായുമലിനീകരണവുമായി ദീർഘകാലം സമ്പർക്കത്തിലാകുന്നത് ശ്വാസകോശ അർബുദ സാധ്യത വർധിപ്പിക്കുമെന്ന് അപ്പോളോ അഥീന വിമൻസ് ക്യാൻസർ സെന്ററിലെ സീനിയർ സ്പെഷ്യലിസ്റ്റ് ഡോ. ഗീത കടയപ്രത്ത് പിടിഐയോട് പറഞ്ഞു.

പുറത്തെ വായു മലിനീകരണത്തെയും അതിലെ സൂക്ഷ്മ കണികകളെയും മനുഷ്യരിൽ അർബുദത്തിന് കാരണമാകുന്ന ഘടകങ്ങളായി ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ ക്യാൻസർ (IARC) തരംതിരിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ ഭാഗമായ ഈ ഏജൻസിയുടെ കണ്ടെത്തലുകളും വായുമലിനീകരണത്തിന്റെ ആരോഗ്യപ്രത്യാഘാതങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്.

ദില്ലിയിലെ വായുമലിനീകരണവും ശ്വാസകോശ അർബുദ കേസുകളും വീണ്ടും ആരോഗ്യരംഗത്ത് വലിയ ആശങ്ക ഉയർത്തുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix