Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തൃശൂർ മെഡിക്കൽ കോളേജിലെ രോഗിയുടെ മരണം; ആശുപത്രി വാദം തള്ളി പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ രോഗിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആശുപത്രി അധികൃതരുടെ വാദം തള്ളി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പോസ്റ്റ്മോർട്ടം നടത്തുന്നതിന് 36 മുതൽ 72 മണിക്കൂർ മുമ്പാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. മൃതദേഹം കണ്ടെത്തുന്നതിന്റെ തലേദിവസവും ശുചിമുറിയിൽ ക്ലീനിങ് ജീവനക്കാർ എത്തിയിരുന്നുവെന്നായിരുന്നു മെഡിക്കൽ കോളേജ് അധികൃതരുടെ വിശദീകരണം.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൊലീസിന് ലഭിച്ചതോടെയാണ് മരണസമയവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. 36 മണിക്കൂറിലേറെ മൃതദേഹം ശുചിമുറിയിൽ ഉണ്ടായിരുന്നുവെന്നാണ് പരിശോധനയിൽ വ്യക്തമായത്. ഹൃദയാഘാതമാണ് മരണകാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

സംഭവത്തിൽ ആരോഗ്യവകുപ്പിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയനും രൂക്ഷവിമർശനവുമായി രംഗത്തെത്തി. കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ ഗുരുതരമായ തകർച്ചയുടെ നേർചിത്രമാണ് സംഭവമെന്ന് അദ്ദേഹം ആരോപിച്ചു. ആശുപത്രിയിലെ അടിസ്ഥാന നിരീക്ഷണ സംവിധാനങ്ങൾ പോലും പ്രവർത്തിക്കുന്നില്ലെന്നതിന്റെ തെളിവാണിതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പ്രതികരിച്ചു.

ശുചിമുറി വൃത്തിയാക്കാൻ പോലും 36 മണിക്കൂറിനിടെ ആരും എത്തിയില്ലെന്നത് ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾ എത്രത്തോളം താളംതെറ്റിയെന്നതിന് തെളിവാണെന്നും അദ്ദേഹം വിമർശിച്ചു. ആറുമാസം കൊണ്ട് കേരളത്തിന്റെ അഭിമാനമായിരുന്ന പൊതുജനാരോഗ്യ സംവിധാനത്തെ യുഡിഎഫ് സർക്കാർ ഈ നിലയിലെത്തിച്ചെന്നും പിണറായി വിജയൻ ആരോപിച്ചു.

ഈ മാസം 16നാണ് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് വയോധികനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. കൂട്ടിരിപ്പുകാരില്ലാതിരുന്നതിനാൽ ആശുപത്രി അധികൃതർ തന്നെയായിരുന്നു പരിചരണം നൽകിയിരുന്നത്. 19ന് രാത്രിയോടെ രോഗിയെ കാണാതായി. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ പരാതി നൽകി.

മൂന്ന് ദിവസത്തിന് ശേഷം ഈ മാസം 21നാണ് വാർഡിനുള്ളിലെ ശുചിമുറിയിൽ വയോധികനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ശുചിമുറി അകത്തുനിന്ന് പൂട്ടിയിരുന്നതിനാൽ ആളുണ്ടെന്ന് കരുതി ക്ലീനിങ് ജീവനക്കാർ തുറന്നുനോക്കിയിരുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം. മൃതദേഹത്തിൽനിന്ന് ദുർഗന്ധം ഉണ്ടായിരുന്നില്ലെന്നും ആശുപത്രി അധികൃതർ നേരത്തെ പറഞ്ഞിരുന്നു.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ രോഗിയെ കാണാതായതും മൃതദേഹം കണ്ടെത്തിയതും സംബന്ധിച്ച ആശുപത്രിയുടെ നിരീക്ഷണ സംവിധാനങ്ങളിൽ ഗുരുതരമായ ചോദ്യങ്ങളാണ് ഉയരുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix