Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇടമലക്കുടിക്ക് 60 ലക്ഷം രൂപയുടെ പ്രത്യേക ധനസഹായം അനുവദിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിലെ ഏക ഗോത്രവർഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടിക്ക് 60 ലക്ഷം രൂപയുടെ പ്രത്യേക ധനസഹായം അനുവദിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശനാണ് ഇക്കാര്യം അറിയിച്ചത്.

പഞ്ചായത്തിലെ ജീവനക്കാരുടെ ശമ്പളം, ജനപ്രതിനിധികളുടെ ഓണറേറിയം, ദൈനംദിന ഭരണച്ചെലവുകൾ എന്നിവയ്ക്കായി തുക വിനിയോഗിക്കാം. പഞ്ചായത്തിന്റെ വിദൂരമായ സ്ഥിതിയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ജീവനക്കാർ നേരിടുന്ന ബുദ്ധിമുട്ടുകളും കണക്കിലെടുത്താണ് സഹായം അനുവദിച്ചത്.

പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകാനും ജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ ഉറപ്പാക്കാനും ഈ ധനസഹായം സഹായകമാകും. വിദൂര ഗോത്രമേഖലകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കൂടുതൽ ശക്തിപ്പെടുത്താനും സർക്കാർ തുടർന്നും നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix