Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന വ്യാജേന തട്ടിപ്പ്; യുവാവ് പിടിയില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: കസ്റ്റംസ് ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ച് സ്വർണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം വടക്കാങ്ങര തടത്തിൻകുണ്ട് സ്വദേശി അറക്കൽ മുഹമ്മദ് ഷിബിലി (30)യെയാണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരൂർ സ്വദേശിയായ സ്ത്രീയുടെ മൊബൈൽ ഫോണിലേക്ക് വിളിച്ച പ്രതി കോഴിക്കോട് കസ്റ്റംസ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്.

കസ്റ്റംസ് കേസുകളിൽ പിടിച്ചെടുത്ത സ്വർണാഭരണങ്ങൾ പാവപ്പെട്ടവർക്ക് വിതരണം ചെയ്യുന്ന പ്രത്യേക പദ്ധതിയുണ്ടെന്ന് സ്ത്രീയെ വിശ്വസിപ്പിച്ചു. ഈ പദ്ധതിയിലൂടെ സ്വർണം ലഭിക്കുന്നതിന് നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതി പണം തട്ടിയെടുത്തത്.

വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തതായാണ് പരാതി. സമാനമായ രീതിയിൽ പ്രതിക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു.

തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. സമാനമായ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികളുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix