Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: onlinefraud

ആറന്മുള വള്ളസദ്യയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; പൊലീസ് കേസെടുത്തു

പത്തനംതിട്ട: ആറന്മുള വള്ളസദ്യ നൽകാമെന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ വഴി പണം തട്ടിയെന്ന പരാതിയിൽ ആറന്മുള പൊലീസ് കേസെടുത്തു. ദേവസ്വം ബോർഡ് ജീവനക്കാരനാണെന്ന് വിശ്വസിപ്പിച്ചാണ് ആളുകളിൽ നിന്ന് പണം വാങ്ങിയതെന്നാണ് പരാതി. പല ജില്ലകളിൽ നിന്നുള്ളവർ ക്ഷേത്രത്തിലെത്തിയപ്പോഴാണ് തട്ടിപ്പിനിരയായതായി മനസ്സിലായത്. 5,000 മുതൽ 10,000 രൂപ വരെയാണ് പലരിൽനിന്നായി തട്ടിയെടുത്തതെന്നാണ് പരാതി. കൊല്ലം സ്വദേശികൾ ഉൾപ്പെടെയുള്ള സംഘം ഇന്ന് ക്ഷേത്രത്തിലെത്തിയതോടെയാണ് തട്ടിപ്പ് വ്യക്തമായത്. ദേവസ്വം ബോർഡ് ജീവനക്കാരനെന്ന് സ്വയം പരിചയപ്പെടുത്തുന്ന വിപിൻ ദാസ് എന്നയാൾ സമൂഹമാധ്യമങ്ങളിലൂടെ വള്ളസദ്യയുടെ പരസ്യം […]
Read more

വള്ളസദ്യയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; നിരവധി പേർക്ക് പണം നഷ്ടപ്പെട്ടു

പത്തനംതിട്ട: ആറന്മുള വള്ളസദ്യയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ് നടക്കുന്നതായി പരാതി. പ്രത്യേക പാസ് നൽകാമെന്ന് പറഞ്ഞ് 3,000 മുതൽ 5,000 രൂപ വരെ ഓൺലൈനായി വാങ്ങിയ ശേഷം സദ്യ നൽകാതെ കബളിപ്പിക്കുകയാണെന്നാണ് പരാതി. ദേവസ്വം ജീവനക്കാരാണെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിക്കാർ പറയുന്നു. പണം നൽകിയ ശേഷം സദ്യയ്ക്കായി ക്ഷേത്രത്തിലെത്തിയപ്പോഴാണ് തട്ടിപ്പിനിരയായതായി പലരും തിരിച്ചറിഞ്ഞത്. ഒരു കുടുംബം സദ്യയ്ക്കായി എപ്പോൾ എത്തണമെന്ന് തട്ടിപ്പ് സംഘത്തോട് രണ്ട് ദിവസമായി അന്വേഷിച്ചെങ്കിലും ഓരോ തവണയും വ്യത്യസ്ത മറുപടിയാണ് ലഭിച്ചത്. സംശയം […]
Read more

ഓൺലൈൻ കേരള ലോട്ടറി തട്ടിപ്പ്; തമിഴ്നാട് സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം: ഓൺലൈൻ വഴി കേരള ലോട്ടറി വിൽപ്പന നടത്തിയെന്ന പേരിൽ തട്ടിപ്പ് നടത്തിയ കേസിൽ തമിഴ്നാട് സ്വദേശി ദിനേശ് (25) അറസ്റ്റിലായി. തഞ്ചാവൂർ സ്വദേശിയായ ഇയാളെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസാണ് പിടികൂടിയത്. സർക്കാർ മുദ്രയും വിലാസവും ദുരുപയോഗം ചെയ്ത് വ്യാജ വെബ്സൈറ്റുകൾ നിർമ്മിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു. keralalotteryonlinebuy.com, keralalotteryonlinepurchase.com, keralalotteryonlinebooking.com എന്നീ വ്യാജ വെബ്സൈറ്റുകളാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. വാട്സ്ആപ്പ് വഴി ക്യൂആർ കോഡും യു.പി.ഐ ഐഡിയും അയച്ച് പണം വാങ്ങിയ ശേഷം […]
Read more

വൃദ്ധദമ്പതികളിൽ നിന്ന് 60 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ദമ്പതികൾ കടുത്തുരുത്തി പൊലീസിന്റെ പിടിയിൽ

കോട്ടയം: മക്കളില്ലാത്ത വൃദ്ധദമ്പതികളുമായി സൗഹൃദം നടിച്ച് വിശ്വാസം നേടിയെടുത്ത ശേഷം 60 ലക്ഷം രൂപ തട്ടിയെടുത്ത ദമ്പതികളെ കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തു. മാഞ്ഞൂർ സ്വദേശി മഹേഷ്, ഭാര്യ വിജി എന്നിവരാണ് പിടിയിലായത്. എസ്.ബി.ഐ കുറുപ്പന്തറ ബ്രാഞ്ചിൽ ഫിക്സഡ് ഡിപ്പോസിറ്റായി നിക്ഷേപിച്ചിരുന്ന തുക, എറണാകുളത്തെ CFCICI ബാങ്കിൽ നിക്ഷേപിച്ചാൽ കൂടുതൽ പലിശ ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 2024 ജൂലൈ മുതൽ പലതവണകളായി ചെക്ക് മുഖേനയും മറ്റും പരാതിക്കാരെക്കൊണ്ട് പണം പിൻവലിപ്പിച്ച് പ്രതികൾ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. പണം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix