Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പൊതു ശുചിമുറികളിൽ സാനിറ്ററി മാലിന്യ ബിന്നുകൾ നിർബന്ധമാക്കും; പുതിയ മാർഗനിർദേശവുമായി ശുചിത്വ മിഷൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു ശുചിമുറികളിൽ സാനിറ്ററി മാലിന്യങ്ങൾ നിക്ഷേപിക്കാൻ പ്രത്യേക ബിന്നുകൾ നിർബന്ധമാക്കുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെയുള്ള യാത്രക്കാർക്ക് സൗകര്യമൊരുക്കുന്നതിനായി മഞ്ഞ ബാഗുകളോടു കൂടിയ ബിന്നുകൾ സ്ഥാപിക്കാനാണ് നിർദേശം.

യാത്രയ്ക്കിടെ സാനിറ്ററി മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നത് തടയുകയാണ് ഇതിന്റെ ലക്ഷ്യം. പൊതു ശുചിമുറികളുടെ ശുചിത്വവും പരിപാലനവും മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന ശുചിത്വ മിഷൻ തയ്യാറാക്കിയ പുതിയ മാർഗനിർദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പൊതു ശുചിമുറികളിൽ വെള്ളവും വൈദ്യുതിയും തടസ്സമില്ലാതെ ലഭ്യമാക്കണം. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ ബാക്കപ്പ് ലൈറ്റുകളും മികച്ച വായുസഞ്ചാരവും ഉറപ്പാക്കണം. വിവിധ ഭാഷകളിലുള്ള സൂചനാ ബോർഡുകളും സ്ഥാപിക്കണം. സാധ്യമെങ്കിൽ സൗരോർജവും ഉപയോഗിക്കണമെന്നും നിർദേശമുണ്ട്.

ലിക്വിഡ് സോപ്പ് ലഭ്യമാക്കാനുള്ള സംവിധാനങ്ങൾ, വെള്ളം പാഴാകാത്ത ടാപ്പുകൾ, ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാവുന്ന ശുചിമുറികൾ, തെന്നിവീഴാത്ത തറകൾ എന്നിവയും ഒരുക്കണം. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സൗകര്യങ്ങളും പ്രഥമശുശ്രൂഷാ കിറ്റുകളുള്ള കെയർടേക്കർ സ്റ്റേഷനുകളും വേണം. ശുചിമുറികളുടെ സുരക്ഷയ്ക്കായി പ്രവേശന കവാടങ്ങളിൽ സ്വകാര്യത ഉറപ്പാക്കിയുള്ള ക്യാമറകളും സ്ഥാപിക്കണം.

ശുചീകരണ പ്രവർത്തനങ്ങൾക്കായി പ്രത്യേക നിറത്തിലുള്ള ഉപകരണങ്ങൾ ഉപയോഗിക്കാനും നിർദേശമുണ്ട്. ശുചിമുറികൾ വൃത്തിയാക്കാൻ ചുവപ്പ്, വാതിലുകൾക്ക് പച്ച, കൈകഴുകുന്ന സ്ഥലങ്ങൾക്ക് നീല എന്നിങ്ങനെയാണ് നിറങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ദിവസവും രണ്ട് തവണ അണുനശീകരണവും നടത്തണം.

ശുചീകരണ തൊഴിലാളികൾക്ക് സുരക്ഷാ ഉപകരണങ്ങൾ, കയ്യുറകൾ, വ്യക്തിഗത സുരക്ഷാ കിറ്റുകൾ എന്നിവ നൽകണം. ഇവർക്ക് കൃത്യമായ ഇടവേളകളിൽ വൈദ്യപരിശോധനയും ആറുമാസത്തിലൊരിക്കൽ പരിശീലനവും ഉറപ്പാക്കണം. തദ്ദേശ സ്ഥാപനങ്ങൾ, കെഎസ്ആർടിസി, ശുചിത്വ ഏജൻസികൾ എന്നിവയ്ക്കും പൊതുശുചിമുറികളുടെ പരിപാലനത്തിൽ പൊതുജനങ്ങൾക്കും ബാധകമായതാണ് പുതിയ മാർഗനിർദേശങ്ങൾ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix