Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കുവൈത്തിലെ ഡ്രോൺ ആക്രമണം: ഉത്തരവാദിത്തം തള്ളി ഇറാൻ; സംയുക്ത അന്വേഷണത്തിന് തയ്യാറെന്ന് അരാഗ്ചി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുവൈത്ത്: കുവൈത്തിലെ സൈനിക കേന്ദ്രത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇറ്റാലിയൻ സാങ്കേതിക വിദഗ്ധർ കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തരവാദിത്തം നിഷേധിച്ച് ഇറാൻ. ആക്രമണത്തിൽ ഇറാന് പങ്കില്ലെന്നും സംയുക്ത അന്വേഷണത്തിന് തയ്യാറാണെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. എന്നാൽ ഇറാനിൽനിന്നുള്ള ഡ്രോണുകളാണ് ആക്രമണം നടത്തിയതെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കുവൈത്തും ഇറ്റലിയും.

ജർമൻ പ്രതിരോധ കമ്പനിയായ റൈൻമെറ്റലിലെ സാങ്കേതിക വിദഗ്ധരായ രണ്ട് ഇറ്റാലിയൻ പൗരന്മാരാണ് കുവൈത്തിലെ സുപ്രധാന സൈനിക കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇറാന്റെ പങ്കുണ്ടെന്ന് കുവൈത്തും ഇറ്റലിയും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ അബ്ബാസ് അരാഗ്ചി ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരുമായി സംസാരിച്ചു. ആക്രമണത്തിൽ ഇറാന് പങ്കില്ലെന്നും സംയുക്ത അന്വേഷണം നടത്താൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. ആക്രമണത്തെ സംശയാസ്പദവും മുൻകൂട്ടി ആസൂത്രണം ചെയ്ത യുദ്ധനീക്കവുമെന്നാണ് എക്സിലെ കുറിപ്പിൽ അരാഗ്ചി വിശേഷിപ്പിച്ചത്.

അതേസമയം, സൗദി അറേബ്യയ്ക്ക് നേരെ ഹൂത്തികളുടെ ആക്രമണം തുടരുകയാണ്. ജിസാനിലെ സൗദി അരാംകോ റിഫൈനറിക്ക് നേരെയുണ്ടായ വ്യോമാക്രമണത്തിൽ നേപ്പാൾ സ്വദേശിയായ തൊഴിലാളി കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. തീപിടിത്തത്തെ തുടർന്ന് റിഫൈനറിയുടെ ചില പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. ആക്രമണത്തിന് പിന്നിൽ ഹൂത്തികളാണെന്ന് സൗദി സഖ്യസേന ആരോപിച്ചു. യെമനിലെ ഹുദൈദയിൽ ഹൂത്തികൾ ഉപയോഗിച്ചിരുന്ന മിസൈൽ വിക്ഷേപണ കേന്ദ്രം തകർത്തതായും സഖ്യസേന അറിയിച്ചു.

ഇതിന് തൊട്ടുമുമ്പ് സൗദിയിലെ ഏറ്റവും വലിയ റാസ് തനൂറ എണ്ണ റിഫൈനറിയും ഹൂത്തികൾ ലക്ഷ്യമിട്ടിരുന്നു. ജിദ്ദ, ജിസാൻ തുറമുഖങ്ങൾക്കും ആക്രമണ ഭീഷണിയുണ്ടായി. റിയാദിലെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ആസ്ഥാനത്തെ കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പതിനൊന്ന് പേർക്ക് പരിക്കേറ്റിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix