Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘സ്റ്റാലിൻ സവർക്കർ 2.0’; ഡിഎംകെയ്‌ക്കെതിരെ ടിവികെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: മണ്ഡല പുനര്‍നിര്‍ണയ ബില്ലിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായി എംകെ സ്റ്റാലിനെ രണ്ടാം സവര്‍ക്കര്‍ എന്ന് വിശേഷിപ്പിച്ച് ടിവികെ. ആര്‍എസ്എസ് യൂണിഫോം ധരിച്ച സ്റ്റാലിന്റെ എഐ ചിത്രം എക്‌സില്‍ പങ്കുവച്ചായിരുന്നു ടിവികെയുടെ വിമര്‍ശനം.

ലോക്സഭാ മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ പിന്തുണയ്ക്കുമെന്ന് ഡിഎംകെ ഇന്ന് പ്രഖ്യാപിച്ചിരുന്നു. എംകെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സീറ്റുകളുടെ എണ്ണം 50 ശതമാനം വര്‍ധിപ്പിക്കുന്നതിനെ അംഗീകരിക്കുന്നതായി ഡിഎംകെ എംപി ഡി രാജ യോഗശേഷം മാധ്യമങ്ങളോട് പറഞ്ഞു. തമിഴ്നാടിന് 7.18 ശതമാനം സീറ്റിന്റെ അനുപാതം നിലനിര്‍ത്തണമെന്നായിരുന്നു പാര്‍ട്ടിയുടെ ആവശ്യം. എന്നാല്‍ 50 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കുമ്പോള്‍ ഈ അനുപാതം 7.21 ശതമാനമായി ഉയരുമെന്നും രാജ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച ഇന്ത്യ സഖ്യ യോഗത്തില്‍ നിന്ന് എന്‍സിപി എസ്പി വിട്ടുനിന്നു. സമാജ്വാദി പാര്‍ട്ടി, സിപിഎം, ആര്‍എല്‍ഡി, സിപിഐ, ആര്‍എസ്പി, ആര്‍ജെഡി, തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Tags :

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix