സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മുന്‍ എം പി പി. കെ ബിജുവിനും ഇ ഡി നോട്ടീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി : കരിവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സി പി എം സംസ്ഥാന കമ്മിറ്റി അംഗവും ആലത്തൂര്‍ മുന്‍ എം പിയുമായ പി കെ ബിജുവിന് ഇ ഡി നോട്ടീസ്. ഈ മാസം നാലിന് ചോദ്യം ചെയ്യലിനായി എത്തണമെന്നാണ് ഇ ഡിയുടെ അറിയിപ്പ്. സി പി എം അംഗമായ കുന്ദംകുളം നഗരസഭാ കൗണ്‍സിലര്‍ ഷാജനും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 5 ന് ചോദ്യം ചെയ്യലിന് ഹാജരാവാനാണ് നിര്‍ദ്ദേശം.

നാള ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ട് സി പി എം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന് നേരത്തെ ഇ ഡി നോട്ടീസ് നല്‍കിയിരുന്നു. മുന്‍മന്ത്രി എ സി മൊയ്തീന്‍, എം കെ കണ്ണന്‍ എന്നിവര്‍ക്കും ഉടന്‍ നോട്ടീസ് നല്‍കാനുള്ള നീക്കത്തിലാണ് ഇ ഡി. തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന സി പി എം നേതാക്കള്‍ക്ക് തുടര്‍ച്ചയായി നോട്ടീസ് ലഭിച്ചതോടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ തന്നെ ബാധിക്കുമെന്ന ആശങ്കയിലാണ് സി പി എം നേതൃത്വം.

Tags :

Recent News

Advertisement