Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചൂടിൽ ആശ്വാസവുമായി മഴയെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സംസ്ഥാനത്ത് ചൂടിൽ ആശ്വാസവുമായി വിവിധ ജില്ലകളിൽ മഴയെത്തി. മഴ മുന്നറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 4 ജില്ലകളിൽ മഴ മുന്നറിയിപ്പുുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത.

മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം തങ്കമണി ദിവാകരൻ ബിജെപിയിൽ

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നലെ മഴ ലഭിച്ചിരുന്നു. മഴയ്ക്കൊപ്പം ഇടിമിന്നലുമുണ്ടായി. കടൽക്കൊള്ള പ്രതിഭാസം മൂലം മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പും നൽകിയിരുന്നു. കനത്ത ചൂടിൽ മഴയെത്തിയത് ആശ്വാസമായെങ്കിലും ചില ജില്ലകളിൽ ഇപ്പോഴും മഴയെത്തിയിട്ടില്ല. ഇന്നലെ ഏഴു ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. എന്നാൽ ഇന്ന് രാവിലെ പുറപ്പെടുവിച്ച പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം നാല് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.

Recent News

Advertisement
WhiteswanTV Footer