Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഛത്തീസ്ഗഡില്‍ ബസ്സ് കൊക്കയില്‍ വീണ് 12 മരണം,14 പേര്‍ക്ക് പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഛത്തീസ്ഗഡ്:ഛത്തീസ്ഗഡില്‍ ബസ്സ് കൊക്കയില്‍ വീണ് 12 പേര്‍ മരിച്ചു.14 പേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ധുര്‍ഗ് ജില്ലയിലെ കുംഹരിയിലാണ് അപകടം നടന്നത്.മറ്റൊരു വാഹനത്തെ മറികടക്കവേ തെന്നിയാണ് ബസ്സ് കൊക്കയിലേക്ക് വീണത്.ചൊവ്വാഴ്ച്ച രാത്രി 8.30 ഓടെയാണ് അപകടം ഉണ്ടായത്.

ജോലിക്കായി തൊഴിലാളികളുമായി വന്ന ബസ്സ് ആണ് അപകടത്തില്‍ പെട്ടതെന്നും ഇനിയും മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും ധുര്‍ഗ് ജില്ലാ കളക്ടര്‍ റിച്ചാ പ്രകാശ് ചൗധരി അറിയിച്ചു. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

മദ്യനയ അഴിമതിക്കേസ്;കെജരിവാള്‍ ഇന്ന് സുപ്രീംകോടതിയെ സമീപിച്ചേക്കും

പരിക്ക് പറ്റിയ പന്ത്രണ്ട് പേരെ റായ്പ്പൂരിലെ എയിംസിലും മറ്റ് രണ്ട് പേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചതായി കളക്ടര്‍ അറിയിച്ചു. എല്ലാവരും ഇപ്പോള്‍ അപകട നില തരണം ചെയ്തിട്ടുണ്ടെന്നും എല്ലാവര്‍ക്കും വേണ്ട കൃത്യമായ ചികിത്സ ഉറപ്പ് വരുത്തുമെന്നും അദ്ദേഹം അറിയിച്ചു.

വളരെ ബുദ്ധിമുട്ടിയാണ് യാത്രക്കാരെ ബസ്സില്‍ നിന്ന് പുറത്ത് എടുത്തതെന്നും അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.വളരെ അപ്രതീക്ഷിതമായ ഒരു സംഭവമാണെന്നും മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നെന്നും ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് എക്‌സില്‍ കുറിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix