സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

എയിംസ് ബി.എസ്‌സി., മാസ്റ്റേഴ്സ് പ്രവേശനം: രജിസ്ട്രേഷന്റെ അവസാനത്തീയതി നീട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസി(എയിംസ്)ലെയും എയിംസിന്റെ മറ്റു കേന്ദ്രങ്ങളിലെയും ബി.എസ്‌സി., മാസ്റ്റേഴ്‌സ് കോഴ്സുകളിലെ 2024-ലെ പ്രവേശനത്തിനുള്ള പ്രവേശനപരീക്ഷകൾക്കുള്ള രജിസ്ട്രേഷൻ തീയതി നീട്ടി.ബി.എസ്‌സി. (ഓണേഴ്സ്) നഴ്സിങ്, ബി.എസ്‌സി. നഴ്സിങ് (പോസ്റ്റ് ബേസിക്), ബി.എസ്‌സി. പാരാമെഡിക്കൽ കോഴ്സുകൾ എന്നിവയാണ് ബി.എസ്‌സി. പ്രോഗ്രാമുകൾ. വിവിധ എം.എസ്‌സി. കോഴ്സുകൾ, എം.എസ്‌സി. നഴ്സിങ്‌, എം. ബയോടെക്നോളജി എന്നിവ ഉൾപ്പെടുന്നു.

ഏതെങ്കിലും പ്രോഗ്രാമിൽ താത്‌പര്യമുള്ളവർക്ക് 2024 ഏപ്രിൽ 26 വൈകീട്ട് 5 മണിവരെ http://aiimsexams.ac.in വഴി ബേസിക് രജിസ്ട്രേഷൻ പൂർത്തിയാക്കാം. ബേസിക് രജിസ്ട്രേഷൻ സ്വീകരിക്കപ്പെട്ടവർക്ക്, ഫൈനൽ രജിസ്ട്രേഷൻ കോഡ് രൂപപ്പെടുത്താനും തുടർന്ന് അപേക്ഷാ ഫീസടയ്ക്കാനും പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാനും 2024 ഏപ്രിൽ 30 വൈകീട്ട് 5 മണി വരെ സൗകര്യമുണ്ടാകും.

ബി.എസ്‌സി. അപേക്ഷകളുടെ നില 8.5.2024-ന് പ്രസിദ്ധപ്പെടുത്തും. മാസ്റ്റേഴ്സ് അപേക്ഷകളുടേത് 9.5.2024-നും. നിരാകരിക്കപ്പെട്ട അപേക്ഷകളിലെ ന്യൂനതകൾ പരിഹരിച്ച്, അപേക്ഷ ക്രമപ്പെടുത്താനുള്ള രേഖകൾ നൽകാൻ ബി.എസ്‌സി. കോഴ്സുകൾക്ക് 13.5.2024 വരെയും മാസ്റ്റേഴ്സ് കോഴ്‌സുകൾക്ക് 14.5.2024 വരെയും അവസരമുണ്ടാകും.

Tags :

Recent News

Advertisement