സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വീട്ടിലെ വോട്ട് ക്രമക്കേടിന് കാരണം ഉദ്യോഗസ്ഥരുടെ അശ്രദ്ധ;സഞ്ജയ് കൗള്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂര്‍:വീട്ടിലെ വോട്ട് ക്രമക്കേടിന് പിന്നില്‍ ഉദ്യോഗസ്ഥരുടെ അശ്രദ്ധയാണെന്ന് മുഖ്യ തിരഞ്ഞടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍.കല്യാശ്ശേരിയില്‍ നടന്ന വോട്ട് ക്രമക്കേടില്‍ കര്‍ശന നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.പിന്നാലെ പൊലീസ് അറസ്റ്റും ഉണ്ടായി.
ആളുമാറി വോട്ട് ചെയ്യിക്കുന്നത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അശ്രദ്ധയാണ്.അതിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

മോക്‌പോളിലെ അധിക വിവിപാറ്റ് പ്രശ്‌നത്തില്‍ സുപ്രീംകോടതിയെ വിവരങ്ങള്‍ ധരിപ്പിച്ചു.കാസര്‍കോട്ടെ വിവിപാറ്റ് പ്രശ്‌നത്തില്‍ സുപ്രീംകോടതിക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടു.ഓഫാക്കിയ മെഷീന്‍ ഓണാക്കിയപ്പോള്‍ പഴയ വിവിപാറ്റ് ലഭിച്ചതാണ് പ്രശ്‌നം.അതേ മെഷീന്‍ ആയിരം തവണ മോക്പോള്‍ നടത്തി പ്രശനമില്ലെന്ന് ബോധ്യപ്പെട്ടുവെന്നും പൂഞ്ഞാറില്‍ ഉണ്ടായതും സമാനമായ പ്രശ്‌നമാണെന്നും സഞ്ജയ് കൗള്‍ പറഞ്ഞു.

പക്ഷേ അശ്രദ്ധ പാടില്ല, കര്‍ശന നടപടിയുണ്ടാകും. രാഷ്ട്രീയ പാര്‍ട്ടി ഏജന്റുമാര്‍ എത്തിയാല്‍ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉണ്ടാകും. എന്നാല്‍ ആവര്‍ത്തിച്ചു പറഞ്ഞാലും പലപ്പോഴും പാര്‍ട്ടി ഏജന്റുമാര്‍ എത്താറില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നു.92 കാരിയുടെ വോട്ട് സിപിഐഎം നേതാവ് രേഖപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

പഞ്ചാബ് കിംഗ്‌സിനെ തളച്ച് ഗുജറാത്ത് ടൈറ്റന്‍സ്

കല്ല്യാശ്ശേരി സിപിഐഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഗണേശനുള്‍പ്പെടെ 6 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്നതിനിടെ വീഴ്ച്ച വരുത്തിയ പോളിങ്ങ് ഉദ്യോഗസ്ഥരെ കണ്ണൂര്‍ ജില്ലാ കളക്ടര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.