Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോഴ്സുകൾ മാറ്റിയതറിയാതെ പഠനബോർഡുകൾ രൂപവത്കരിച്ച് കണ്ണൂർ സർവകലാശാല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: കോഴ്‌സുകൾ മറ്റു സർവകലാശാലകളിലേക്ക് മാറ്റിയിട്ടും അവയുടെ പഠനബോർഡുകൾ വീണ്ടും രൂപവത്കരിച്ച് കണ്ണൂർ സർവകലാശാല. ആരോഗ്യ സർവകലാശാലയിലേക്കും സാങ്കേതിക സർവകലാശാലയിലേക്കും മാറ്റിയ കോഴ്‌സുകളുമായി ബന്ധപ്പെട്ട പഠനബോർഡുകളാണ് രൂപവത്കരിച്ചത്.

മോഡേൺ മെഡിസിൻ, ഡന്റിസ്ട്രി, ഫാർമസി, ഹെൽത്ത് സയൻസ്, ആയുർവേദം, എൻജിനിയറിങ് വിഭാഗങ്ങളിലായി 14 പഠനബോർഡുകളാണ് നിലവിലുള്ളത്. കേരള ആരോഗ്യ സർവകലാശാല 2010-ൽ നിലവിൽ വന്നതോടെ മറ്റ് സർവകലാശാലകൾക്ക്‌ കീഴിലുണ്ടായിരുന്ന മെഡിക്കൽ, പാരാമെഡിക്കൽ കോളേജുകളെല്ലാം അതിന്‌ കീഴിലായി.

2014-ലാണ് സാങ്കേതിക സർവകലാശാല നിലവിൽ വന്നത്. അതോടെ എൻജിനിയറിങ് കോഴ്‌സുകൾ അങ്ങോട്ടേക്കും മാറ്റി. മോഡേൺ മെഡിസിൻ വിഭാഗത്തിൽ ആറും ഹെൽത്ത് സയൻസിൽ രണ്ടും ആയുർവേദത്തിൽ മൂന്നും പഠനബോർഡുകളാണുള്ളത്. ഫാർമസി, ഡന്റിസ്ട്രി, എൻജിനിയറിങ് വിഭാഗങ്ങളിൽ ഓരോന്നും.

സപ്ലിമെന്ററി പരീക്ഷകൾ നടത്താനും തുല്യതാ സർട്ടിഫിക്കറ്റുകൾ അനുവദിക്കാനും പഠനബോർഡുകൾ ആവശ്യമുള്ളതിനാലാണ് ഇവ വീണ്ടും രൂപവത്കരിച്ചതെന്നാണ് സർവകലാശാലയുടെ വിശദീകരണം. മാറ്റിയ പല കോഴ്‌സുകളുടെയും സപ്ലിമെന്ററി പരീക്ഷകൾ നടത്താതായിട്ട് വർഷങ്ങളായി.

സപ്ലിമെന്ററി പരീക്ഷ നടത്താനുള്ള ചുമതല പരീക്ഷാബോർഡിനുള്ളപ്പോഴാണ് ഇതിനുവേണ്ടി പഠനബോർഡ് നിലനിർത്തുന്നതെന്നത് വിചിത്രവാദമാണെന്ന ആക്ഷേപമുണ്ട്. ഒരു കോഴ്‌സിന്റെ പഠനകാലാവധി കഴിഞ്ഞാൽ കോഴ്‌സ് പഠനകാലയളവിന്റെ അത്രയും വർഷം കൂടി സപ്ലിമെന്ററി പരീക്ഷയെഴുതാൻ അവസരമുണ്ടാകും.

കാലാവധിക്കുശേഷവും അപേക്ഷ നൽകിയാൽ പരിശോധിച്ച് വീണ്ടും പരീക്ഷയെഴുതാൻ അവസരമൊരുക്കാറുണ്ട്. ഈയിടെ എൻജിനിയറിങ് പരീക്ഷകൾ അത്തരത്തിൽ നടത്തിയിരുന്നു. മോഡേൺ മെഡിസിൻ കോഴ്‌സുകൾ മാറ്റിയിട്ട്‌ വർഷങ്ങളായി. എന്നിട്ടും പരീക്ഷകൾ നടത്തിപ്പിനെന്ന പേരിൽ പഠനബോർഡ് രൂപവത്കരിച്ചതാണ് ചർച്ചയാകുന്നത്. കാലപരിധിയില്ലാതെ അനിശ്ചിതകാലമായി പരീക്ഷ നടത്തുന്നത് എങ്ങനെയെന്നാണ് ഉയരുന്ന ചോദ്യം.

Recent News

Advertisement
WhiteswanTV Footer