സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സംവിധായകനും നിര്‍മാതാവും ഗാനരചയിതാവുമായ ഉണ്ണി ആറന്മുള അന്തരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെങ്ങന്നൂര്‍:സംവിധായകനും നിര്‍മാതാവും ഗാനരചയിതാവുമായ ഉണ്ണി ആറന്മുള അന്തരിച്ചു.ചെങ്ങന്നൂരിലെ ലോഡ്ജില്‍ വെച്ച് ഇന്നലെ വൈകിട്ട് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കെ ആര്‍ ഉണ്ണികൃഷ്ണന്‍ നായര്‍ എന്നാണ് യഥാര്‍ത്ഥ പേര്.

കോഴഞ്ചേരി സെന്റ്‌തോമസ് കോളജില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും,തേവര സേക്രട്ട് ഹാര്‍ട്ട് കോളജില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.ഡിഫന്‍സ് അക്കൗണ്ട്‌സില്‍ ഉദ്യോഗസ്ഥനായ ഉണ്ണി ആറന്മുള സിനിമയോടുള്ള അഭിനിവേശം കാരണം ജോലി ഉപേക്ഷിക്കുകയായിരുന്നു.

എതിര്‍പ്പുകള്‍(1984), സ്വര്‍ഗം(1987) എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ഉണ്ണി.എതിര്‍പ്പുകള്‍ എന്ന ചിത്രത്തിലൂടെയാണ് ഉര്‍വശി മലയാള സിനിമയിലെത്തുന്നത്. പൂനുള്ളും കാറ്റേ, മനസൊരു മാന്ത്രിക കുതിരയായ് (എതിര്‍പ്പുകള്‍) ഈരേഴു പതിനാല് ലോകങ്ങളില്‍ (സ്വര്‍ഗം) തുടങ്ങി ഉണ്ണി രചിച്ച ഗാനങ്ങളും ഹിറ്റായിരുന്നു.കമ്പ്യൂട്ടര്‍ കല്യാണം ആയിരുന്നു അവസാന ചിത്രം.അവിവാഹിതനായിരുന്നു.സംസ്‌കാരം നാളെ ഉച്ചക്ക് ആറന്മുള കോട്ടക്കകത്തുള്ള വീട്ടുവളപ്പില്‍ നടക്കും.

Tags :

Recent News

Advertisement