Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: director

കാത്തിരിപ്പിനൊടുവിൽ പ്രണയസാഫല്യം; ടൂറിസ്റ്റ് ഫാമിലി സംവിധായകൻ വിവാഹിതനായി

തമിഴ് സംവിധായകന്‍ അബിഷന്‍ ജീവിന്ത് വിവാഹിതനായി. അഖില ഇളങ്കോവന്‍ ആണ് വധു. ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. വെള്ളിയാഴ്ച ചെന്നൈയിലെ ഹനു റെഡ്ഡി ബോട്ട്ഹൗസ് ഗാര്‍ഡനിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. അടുത്തിടെ പുറത്തിറങ്ങി ശ്രദ്ധിക്കപ്പെട്ട ‘ടൂറിസ്റ്റ് ഫാമിലി’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് അബിഷന്‍. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹത്തിന് തലേദിവസം ചെന്നൈയിലെ ഗ്രീന്‍ പാര്‍ക്ക് ഹോട്ടലില്‍ വിരുന്ന് സംഘടിപ്പിച്ചിരുന്നു. തമിഴ് സിനിമയിലെ വിശിഷ്ടവ്യക്തിത്വങ്ങള്‍ വിരുന്നില്‍ നവദമ്പതികള്‍ക്ക് ആശംസകളുമായെത്തി. ടൂറിസ്റ്റ് ഫാമിലിയുടെ പ്രീ- […]
Read more

സംഗീത സംവിധായകൻ അജനീഷ് ലോക്നാഥ് മലയാളത്തിലേക്ക്; ‘അനന്തൻ കാട്’ ഒരുങ്ങുന്നു

‘കാന്താര’യുടെ രണ്ട് ഭാഗങ്ങളുടേയും സംഗീത സംവിധായകനായ ബി. അജനീഷ് ലോക്നാഥ് ആദ്യമായി മലയാളത്തിലെത്തുന്നു. ശ്രദ്ധേയ തിരക്കഥാകൃത്ത് മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ‘അനന്തൻ കാട്’ എന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെയാണ് അജനീഷിൻ്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം.’ടിയാൻ’ സംവിധാനം ചെയ്ത ജിയെൻ കൃഷ്ണകുമാർ ഒരുക്കുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് ഒരുമിക്കുന്നത്. പ്രേക്ഷക, നിരൂപക ശ്രദ്ധ നേടിയ ‘ടിയാൻ’ എന്ന ബിഗ് ബജറ്റ് സിനിമയ്ക്ക് ശേഷം മുരളീ ഗോപിയും ജിയെൻ കൃഷ്ണകുമാറും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ് ഇത്. വൻവിജയമായി മാറിയ […]
Read more

ഈ വർഷം സിനിമ ഒന്നും ചെയ്യുന്നില്ല, സംവിധാനം ചെയ്യാനാണ് ഉദ്ദേശം: ധ്യാൻ ശ്രീനിവാസൻ

ഈ വർഷം സിനിമകളിൽ ഒന്നും അഭിനയിക്കുന്നില്ലെന്ന് ധ്യാൻ ശ്രീനിവാസൻ. കഴിഞ്ഞ വർഷം ചിത്രീകരണം അവസാനിച്ച ചിത്രങ്ങളാണ് ഇനി റിലീസ് ചെയ്യാനുള്ളതെന്നും സംവിധാനത്തിലേക്ക് കടക്കുകയാണെന്നും ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. സിനിമ അഭിനയത്തിൽ നിന്ന് ഒരു ബ്രേക്ക് എടുത്തിരിക്കുകയാണെന്നും ധ്യാൻ ശ്രീനിവാസൻ കൂട്ടിച്ചേർത്തു. ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്. ‘ഈ വർഷം റിലീസ് ചെയ്യാനിരിക്കുന്ന സിനിമകൾ എല്ലാം കഴിഞ്ഞ വർഷം ചിത്രീകരണം പൂർത്തിയായതാണ്. ഈ വർഷം ഇനി സിനിമകൾ ചെയ്യാതെ സംവിധാനം ചെയ്യണം എന്ന ഉദ്ദേശം […]
Read more

കോമഡികളുടെ ‘ഗോഡ്ഫാദർ’ സിദ്ധിഖിന്റെ ഓർമകൾക്ക് 2 ആണ്ട്

മാലപ്പടക്കം പോലെ കോർത്തെടുത്ത ചിരിമരുന്നും പിന്നെ തകർപ്പൻ കൗണ്ടറുകളും. ചാക്യാരും നമ്പ്യാരും തൊട്ട് മിമിക്രി വരെ നീളുന്ന കേരളീയ ഫലിതപാരമ്പര്യത്തിൻറെ വളക്കൂറിൽ വിളഞ്ഞ ചിരിയുടെ മാമാങ്കമാണ് സിദ്ദിഖ് ചിത്രങ്ങളുടെ വിജയക്കൂട്ട്. പതിഞ്ഞ ശബ്ദത്തിൽ ചെറുപുഞ്ചിരിയോടെ വലിയ പൊട്ടിച്ചിരികൾ സമ്മാനിച്ച സംവിധായകൻ ഒാർമയായിട്ട് 2 വർഷം തികഞ്ഞു. അദ്ദേഹത്തിന്റ ആ സിനിമകൾ ഹാസ്യത്തിന്റത് മാത്രമായിരുന്നില്ല. ജീവിതത്തിന്റെ വൈകാരികതയും ഗൗരവമുമൊക്കെ അതിൽ സമ്മേളിച്ചു. സിദ്ദീഖ് എന്ന സംവിധായകനെ കാലം ഓർത്തെടുക്കുന്നതും അങ്ങനെ തന്നെയായിരിക്കും. മൂന്നു പതിറ്റാണ്ടിലേറെ നീണ്ടു നിൽക്കുന്ന സിനിമാ […]
Read more

നാദിര്‍ഷായുടെ പൂച്ച ചത്ത സംഭവം; മരണകാരണം ഹൃദയാഘാതം

കൊച്ചി: സംവിധായകൻ നാദിർഷയുടെ പൂച്ച ചത്ത സംഭവത്തിൽ പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു . ഹൃദയാഘാതമാണ് പൂച്ചയുടെ മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഗ്രൂമിങ്ങിന് കൊണ്ടു പോയപ്പോഴാണ് പൂച്ച ചത്തത്. സെഡേഷൻ നൽകിയ എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ നാദിർഷ പൊലീസിൽ പരാതി നൽകിയിരുന്നു. നേരത്തെയുണ്ടായ അസുഖങ്ങളെ തുടര്‍ന്നാണ് മരണമെന്നാണ് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. കഴുത്ത് വലിഞ്ഞു മുറുകിയ പാടുകളും പൂച്ചയുടെ ജഡത്തിലുണ്ടായിരുന്നില്ലെന്നും പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നു. ജില്ലാ വെറ്ററിനറി ഓഫീസര്‍ റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. പൂച്ചയെ കെട്ടിവലിച്ചുവെന്ന ആരോപണമടക്കം […]
Read more

അനീഷ് ഉപാസനയെ കണ്ടപ്പോള്‍

ഇന്റര്‍വ്യൂ ഓക്കെ എന്ന് അനീഷ് ഉപാസന സമ്മതിച്ചെങ്കിലും പിന്നീടാണ് ഞാന്‍ ബോധമനസ്സിലേക്ക് വന്നത്. അനീഷ് ഉപസാന സംവിധായകനാണ്, നമ്മുടെയൊക്കെ പ്രീയപ്പെട്ട ലാലേട്ടന്റെ (മോഹന്‍ലാല്‍) പേഴ്സണല്‍ ഫോട്ടോഗ്രാഫറാണ്. ഇത് മാത്രം അറിയാമായിരുന്ന എനിക്ക് ഉള്ളിലാകെ ഭയം തോന്നി. സന്തോഷിക്കണം എന്നുണ്ട് എന്നാല്‍ നല്ല പേടിയുമുണ്ട്. എങ്ങനെ സംസാരിക്കും എന്ത് സംസാരിക്കും എന്നൊക്കെ അലോചനയായി പിന്നീട്. മറ്റൊന്നും ആലോചിക്കാതെ സകല ദൈവങ്ങളേയും മനസില്‍ വിചാരിച്ച് യൂട്യൂബില്‍ അഭയം പ്രാപിച്ചു. അദ്ദേഹത്തിന്റെ മുന്‍കാല ഇന്റര്‍വ്യൂകള്‍ നിരന്തരം കണ്ടു. ജോലികഴിഞ്ഞെത്തിയാല്‍ റൂമിലിരുന്നും കൂടുതല്‍ […]
Read more

ക്ലാസിക്കുകളുടെ സൃഷ്ടാവിന് ഇന്ന് 80ാം ജന്മദിനം

സൂര്യസ്പർശമുള്ള പകലുകളിൽ ഇനി നീയില്ല. പകലുകൾ നിന്നിൽ നിന്നും ചോർത്തിക്കളഞ്ഞിരിക്കുന്നു. ചാന്ദ്രസ്പർശമുള്ള രാത്രികളും. നിനക്ക് ആകെയുള്ളത് ഇന്നത്തെ ഈ രാത്രി മാത്രം. രാത്രിയുടെ പതിനേഴാമത്തെ കാറ്റ് വീശാൻ തുടങ്ങുമ്പോൾ നീ ഈ മണ്ണ് വിട്ടുപോകും. ഒരിക്കലും തിരിച്ചുവരവില്ലാത്തൊരു യാത്ര. ഒന്നിനും നിന്നെ തിരികെ വിളിക്കാൻ ആകില്ല..’ ഈ വാക്കുകൾ അറം പറ്റിയതുപോലെയായിരുന്നു. പ്രണയത്തിന്റെയും രതിയുടെയും ചുംബനത്തിന്റെ കാണാത്ത കേൾക്കാത്ത തലങ്ങൾ വരുന്ന വർഷങ്ങളിലേക്ക് വർഷമായി പെയ്തിറങ്ങാൻ മേഘങ്ങളൊരുക്കിയായിരുന്നു നാൽപ്പത്തിയാറാം വയസ്സിലുള്ള ആ മടക്കം. കാലമെത്ര കഴിഞ്ഞിട്ടും കടലെത്ര […]
Read more

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകളുമായി സംവിധായകന്‍ അറസ്റ്റില്‍

കൊല്ലം: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകളുമായി സംവിധായകന്‍ അറസ്റ്റില്‍. കൊല്ലം പളളിക്കല്‍ സ്വദേശി അനസ് സൈനുദ്ദീനാണ് അറസ്റ്റിലായത്. കേരളാ സര്‍വ്വകലാശാലയുടെ വ്യാജ ബിരുദ സ‍ർട്ടിഫിക്കറ്റുമായാണ് ഇയാൾ പിടിയിലായത്. കന്റോണ്‍മെന്റ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് നിരവധി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകളും ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുകളും പൊലീസ് പിടിച്ചെടുത്തു. പ്രേംരാജ്, എന്റെ സ്വന്തം പാറു എന്നീ ഹ്രസ്വ ചിത്രങ്ങളുടെ സംവിധായകനാണ് അറസ്റ്റിലായ അനസ് സൈനുദ്ദീന്‍. അംലാദ് ജലീല്‍ സംവിധാനം ചെയ്ത കരിമ്പടം എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായി […]
Read more

ബോളിവുഡ് നടൻ മനോജ് കുമാർ അന്തരിച്ചു

മുംബെെ: ബോളിവുഡ് നടനും നിർമാതാവുമായ മനോജ് കുമാർ (87) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. സംവിധായകന്‍ അശോക് പണ്ഡിറ്റ് ആണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. ദേശസ്നേഹത്തെക്കുറിച്ച് പറയുന്ന സിനിമകൾ സംവിധായം ചെയ്തും അഭിനയിച്ചുമാണ് മനോജ് കുമാര്‍ പ്രശസ്തനായത്. ഈ ജനപ്രീതി അദ്ദേഹത്തിന് ‘ഭാരത് കുമാർ’ എന്ന പേരും നേടികൊടുത്തിരുന്നു. തിരക്കഥാകൃത്ത്, ഗാനരചയിതാവ്, എഡിറ്റർ, സംവിധായകൻ എന്നീ നിലകളിലും അദ്ദേഹം തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ദേശീയ ചലച്ചിത്ര പുരസ്കാരവും […]
Read more

പോക്‌സോ കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ശാന്തിവിള ദിനേശ് സുപ്രീം കോടതിയിൽ

തിരുവനന്തപുരം: പോക്‌സോ കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് . ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ബാലതാരത്തിനെതിരെ അധിക്ഷേപകരമായി സംസാരിച്ചതിന് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാണ് ശാന്തിവിള ദിനേശന്റെ ആവശ്യം എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ദിനേശും ഓൺലൈൻ ചാനൽ ഉടമ സുനിൽ മാത്യുവും ചേർന്നാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. കേസിന് പിന്നിൽ മലയാളത്തിലെ ഒരു സംവിധായകനാണെന്നാണ് ദിനേശന്റെ വാദം.
Read more

Recent News

Advertisement
WhiteswanTV Footer