Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രാഹുല്‍ ഗാന്ധി ഇന്ത്യ മുന്നണിയെ പുറകില്‍ നിന്ന് കുത്തുന്നു;എം വി ഗോവിന്ദന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം:രാഹുല്‍ ഗാന്ധി ഇന്ത്യയ മുന്നണിയെ പിന്നില്‍ നിന്ന് കുത്തുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.തെക്ക് കിഴക്ക് നടന്നു എന്നല്ലാതെ പൗരത്വ ബില്ലിനെ കുറിച്ച് രാഹുല്‍ ഗാന്ധി എവിടെയും പറഞ്ഞില്ലെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. എന്ത് കേസിന്റെ പേരിലാണ് പിണറായിയെ അറസ്റ്റ് ചെയ്യണം എന്ന് രാഹുല്‍ പറയുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ചോദിച്ചു.

കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമെന്ന് പറഞ്ഞ എം വി ഗോവിന്ദന്‍ സ്വര്‍ണകടത്തിനു നേതൃത്വം കൊടുക്കുന്നത് മോദിയാണെന്നും പിണറായിക്ക് എതിരെ ഒരു കേസും ഇല്ലെന്നും ചൂണ്ടിക്കാണിച്ചു.കോണ്‍ഗ്രസിന്റെ വര്‍ഗീയ നിലപാട് ബിജെപിക്കും ആര്‍എസ്എസിനും സമമാണെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു.രേവന്ത് റെഡ്ഡി ഇപ്പോഴും പഴയ എബിവിപിക്കാരനാണെന്നും അതുകൊണ്ടാണ് പിണറായി വിജയനെ വര്‍ഗീയവാദി എന്ന് പറഞ്ഞതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

വിമാനത്താവളങ്ങളുടെ നിയന്ത്രണാധികാരം കേന്ദ്രത്തിനു ആണ്.പ്രധാനമന്ത്രി കേരളത്തില്‍ എത്തി മുഖ്യമന്ത്രിയെയും കുടുംബത്തെയും കുറിച്ച് തരംതാണ ആര്‍എസ്എസുകാരെപ്പോലെ പ്രസംഗിക്കുന്നു.ഇന്ത്യന്‍ പ്രധാന മന്ത്രി വളരെ ചീപ്പ് ആയിപോയി.ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ റേഞ്ച് എന്താണ്.തോല്‍ക്കാന്‍ പോകുമ്പോള്‍ എന്തെങ്കിലും വിളിച്ചു പറയുകയാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.

മത്സരത്തിലെ കുറഞ്ഞ ഓവര്‍;രാഹുലിനും ഗെയ്ക് വാദിനും പിഴ ചുമത്തി ബിസിസിഐ

ഒരു മൊഴിയും പിണറായിക്ക് എതിരെ ഇല്ല. സ്വര്‍ണ്ണക്കടത്തിലെ പ്രധാനപ്രതി പ്രധാനമന്ത്രി മോദിയാണ്.ഇലക്ട്രിക് ബോണ്ട് സിപിഐഎം വാങ്ങി എന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം ജാള്യത മറക്കാനാണ്.വി ഡി സതീശന്‍ തെളിവ് ഹാജരാക്കട്ടെ.തെളിവ് ഹാജരാക്കിയാല്‍ സതീശന്‍ പറയുന്ന എന്ത് കാര്യവും ചെയ്യുമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.കുത്തക മുതലാളിമാരുടെ ചിലവില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.

Advertisement
WhiteswanTV Footer