Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ട്രഷറികളിൽ അവകാശികളില്ലാതെ 3000 കോടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സംസ്ഥാനത്തെ ട്രഷറികളിലെ നിർജീവ അക്കൗണ്ടുകളിലുള്ളത് ഏകദേശം 3000 കോടി രൂപ.ഇതിൽ അവകാശികൾ എത്താത്ത പരേതരുടെ നിക്ഷേപങ്ങളും ഉൾപ്പെടും.ഇതിൽ കണ്ണുവെച്ച് ചില ട്രഷറികളിൽ ജീവനക്കാർ തട്ടിപ്പുനടത്താൻ തുടങ്ങിയതോടെ ഈ പണം റവന്യു അക്കൗണ്ടിലേക്കുമാറ്റാൻ സർക്കാർ നടപടി തുടങ്ങി.

മൂന്നുവർഷമോ അതിലേറെയോ തുടർച്ചയായി ഇടപാടുകൾ നടക്കാത്ത മൂന്നുലക്ഷത്തോളം അക്കൗണ്ടുകളിലാണ് ഇത്രയും തുകയുള്ളത്.ഇത്തരം അക്കൗണ്ടുകളെ നിർജീവമെന്ന് കണക്കാക്കി പണം സർക്കാർ അക്കൗണ്ടിലേക്കു മാറ്റാൻ നിയമവകുപ്പ് ശുപാർശ ചെയ്തിരുന്നു.

അടുത്തിടെ കഴക്കൂട്ടം സബ്ട്രഷറിയിൽ പെൻഷൻകാരിയുടെയും പരേതരുടെയും അക്കൗണ്ടുകളിൽനിന്ന് അനധികൃതമായി 15.6 ലക്ഷംരൂപ പിൻവലിച്ചതിന് ആറു ജീവനക്കാരെ സസ്പെൻഡ് ചെയ്‌തിരുന്നു.ഒരാളെ പോലീസ് അറസ്റ്റും ചെയ്‌തു.ചില ട്രഷറികളിൽ നിർജീവ അക്കൗണ്ടുകളിൽനിന്ന് പണം തിരിമറി നടത്തുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത്തരം അക്കൗണ്ടുകളിൽ നിന്ന് ജീവനക്കാർ പണം പിൻവലിച്ചാൽ പെട്ടെന്ന് കണ്ടെത്താനാവില്ല.

ഇടപാടുകൾ നടക്കാതെയും അവകാശികൾ എത്താത്തതുമായ അക്കൗണ്ടുകൾ എത്രകാലം നിലനിർത്തണമെന്നതിൽ അവ്യക്തതയുണ്ട്. മൂന്നുവർഷം തുടർച്ചയായി ഇടപാടുകൾ നടക്കാത്ത അക്കൗണ്ടുകളെ നിർജീവമായി കണക്കാക്കാമെന്നാണ് നിയമവകുപ്പ് അറിയിച്ചിട്ടുള്ളത്. മൂന്നുവർഷം കഴിഞ്ഞാൽ ഈ പണം സർക്കാരിൻ്റെ റവന്യു അക്കൗണ്ടിലേക്കു മാറ്റാം.തുടർന്നും അക്കൗണ്ട് ഉടമകളോ നിയമപ്രകാരം അനന്തരാവകാശികളോ എത്തിയാൽ പണം തിരിച്ചുനൽകാനും വ്യവസ്ഥചെയ്യണമെന്ന് നിയമവകുപ്പ് നിർദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ധനവകുപ്പിൻ്റെ തീരുമാനം ഉടൻ ഉണ്ടാവും.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer