Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala Government

ശബരിമല യുവതീ പ്രവേശം; ആചാരം സംരക്ഷിക്കണമെന്ന് സർക്കാർ

തിരുവനന്തപുരം: ശബരിമലയിൽ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാർ മുൻ നിലപാട് തിരുത്തും. ഇതു സംബന്ധിച്ച തീരുമാനം ഇന്ന് വൈകിട്ട് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഉണ്ടാകുമെന്നാണ് വിവരം. യുവതികൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിക്കണം എന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ മുൻ നിലപാട്. എന്നാൽ ഇപ്പോൾ വിശ്വാസികളുടെ വികാരങ്ങൾ പരിഗണിക്കുന്ന പുതിയ സമീപനത്തിലേക്ക് സർക്കാർ മാറാനാണ് സാധ്യതയെന്ന് പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. ഇതിനുമുമ്പ് തിരുവിതാംകൂർ ദേവസ്വം ബോർഡും വിഷയത്തിൽ നിലപാട് മാറ്റിയിരുന്നു. പഴയ നിലപാട് തുടരുന്നത് രാഷ്ട്രീയപരമായും […]
Read more

നാട്ടകത്ത് കുടിവെള്ളക്ഷാമം രൂക്ഷം; അധികൃതരുടെ അവഗണനയിൽ ജനരോഷം പുകയുന്നു

കോട്ടയം: അമൃതം കുടിവെള്ള പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നീളുന്നതോടെ നാട്ടകം മേഖലയിൽ മാസങ്ങളായി കുടിവെള്ളം മുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ഡിസംബർ 30 മുതൽ പൂർണ്ണമായും ജലവിതരണം നിലച്ചതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. മുട്ടം, മറിയപ്പള്ളി, ചിങ്ങവനം ഭാഗങ്ങളിൽ ഭാഗികമായി ജലമെത്തിക്കുന്നുണ്ടെങ്കിലും സിമന്റ് കവല, പന്നിമറ്റം തുടങ്ങിയ പ്രദേശങ്ങൾ ഇപ്പോഴും വറ്റിവരണ്ട അവസ്ഥയിലാണ്. പന്നിമറ്റം പോലുള്ള മേഖലകളിൽ കഴിഞ്ഞ മൂന്ന് വർഷമായി കുടിവെള്ളം ലഭിക്കുന്നില്ലെന്ന പരാതിയും ശക്തമാണ്. 15 ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് അധികൃതർ ഉറപ്പുനൽകിയ പണികൾ മാസങ്ങൾ പിന്നിട്ടിട്ടും ഇഴഞ്ഞുനീങ്ങുന്നത് ജനങ്ങളുടെ […]
Read more

വന്ദേഭാരതിലെ ഗണഗീത വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭാസ മന്ത്രി

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിൽ സ്കൂൾ കുട്ടികൾ ആർഎസ്എസ് ഗണഗീതം പാടിയ വിഷയത്തിൽ അന്വേഷണത്തിന് നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രി. പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് നിർദേശം നൽകിയത്. എറണാകുളം – ബെംഗളൂരു വന്ദേഭാരത് ട്രെയിൻ ഉദ്ഘാടന സ്പെഷ്യൽ യാത്രയ്ക്കിടെ സ്കൂൾ വിദ്യാർഥികൾ ട്രെയിനിൽ ഗണ ഗീതം പാടുന്ന വിഡിയോ വിവാദമായി. ദക്ഷിണ റെയിൽവേ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് എതിരെ പ്രതിഷേധം ഉയർന്നതിനു പിന്നാലെ ദൃശ്യം നീക്കം ചെയ്തെങ്കിലും രാത്രി വീണ്ടും പോസ്റ്റ് ചെയ്തു. വിദ്യാർഥികൾ […]
Read more

ബസ് ബോഡികോഡ്; ഇളവ് നൽകി സർക്കാർ

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പുതിയബസുകള്‍ കേന്ദ്രമാനദണ്ഡം പാലിക്കാത്തതിനാല്‍ വാഹനരജിസ്ട്രേഷന്‍ വ്യവസ്ഥകളില്‍ ഇളവുനല്‍കി സര്‍ക്കാര്‍. 25 ബസിന്റെ രജിസ്ട്രേഷന്‍ തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി എംഡി ഇളവിന് സര്‍ക്കാരിനെ സമീപിച്ചു. ഇതേത്തുടര്‍ന്ന് ബസ് ബോഡി കോഡ് നടപ്പാക്കുന്നത് സര്‍ക്കാര്‍ ആറുമാസത്തേക്ക് നീട്ടി. ഉത്തരവ് സ്വകാര്യമേഖലയ്ക്കും ബാധകം. ഇത് ബസ് ബോഡികോഡ് മൂലം വിൽപ്പന തടസ്സപ്പെട്ട ബസുകള്‍ വില്‍ക്കാനും രജിസ്ട്രേഷന്‍ നേടാനും വഴിതെളിച്ചു.കേന്ദ്രനിയമപ്രകാരം 2025 ഓഗസ്റ്റിനുശേഷം ഇറങ്ങുന്ന ബസുകള്‍ക്ക് എഐഎസ് 153 ബസ് ബോഡി കോഡ് ബാധകമാണ്. കോച്ച് നിര്‍മാണ കമ്പനിക്കും ബസ് മോഡലിനും […]
Read more

മുഖ്യമന്ത്രിയെ കാണാതെ പിരിഞ്ഞു പോകില്ലെന്ന് ആശാ പ്രവർത്തകർ

തിരുവനന്തപുരം: മുഖ്യമന്ത്രിയെ കാണാതെയും ആവശ്യങ്ങൾ പരിഗണിക്കാതെയും പിരിഞ്ഞുപോകില്ലെന്നാണ് ആശാ പ്രവർത്തകർ. ഓണാറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക, പെന്‍ഷന്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സമരം എട്ട് മാസം പിന്നിടുമ്പോഴാണ് ആശാ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. പിഎംജി ജംഗ്ഷനില്‍ നിന്ന് തുടങ്ങി ക്ലിഫ് ഹൗസ് വരെയായിരുന്നു പ്രതിഷേധം. പ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. മൂനിലധികം തവണ ജലാപീരങ്കി പ്രയോഗിച്ചു. മുഖ്യമന്ത്രിയെ കാണാതെ തിരിച്ച് പോകില്ലെന്ന നിലപാടിലായിരുന്നു ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍. സര്‍ക്കാര്‍ നിയോഗിച്ച […]
Read more

ശബരിമല അയ്യപ്പന്റെ സ്വർണം കവർന്നു; 2022 ൽ സർക്കാരും ദേവസ്വം ബോർഡും അത് അറിഞ്ഞു,; വിഡി സതീശൻ

തിരുവനന്തപുരം: ശബരിമല അയ്യപ്പന്റെ സ്വർണം കവർന്നത് 2022ൽ സർക്കാരും ദേവസ്വം ബോർഡും അറിഞ്ഞിരുന്നുവെന്ന വിമർശനാവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഈ വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടപ്പോഴാണ് വിവരങ്ങൾ എല്ലാം പുറംലോകം അറിഞ്ഞത്. സർക്കാരും ദേവസ്വം ബോർഡും കള്ള കച്ചവടത്തിൽ പങ്കാളിയാണെന്നും സതീശൻ ആരോപിച്ചു. ഉണ്ണികൃഷ്ണൻ പോറ്റി മാത്രമല്ല സർക്കാരും ദേവസ്വം ബോർഡും വിഷയത്തിൽ കുറ്റക്കാരാണ്. സ്വർണം കവർന്നെന്ന് ബോധ്യപ്പെട്ടിട്ടും അതേ സ്പോൺസറെ തന്നെ ഏൽപ്പിച്ചു. നാൽപത് ദിവസം കഴിഞ്ഞാണ് ചെന്നെയിൽ അറ്റകുറ്റപ്പണിക്ക് എത്തുന്നത്. ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ […]
Read more

ആഗോള അയ്യപ്പ സംഗമം: സർക്കാരിനെതിരെ യോഗക്ഷേമസഭ

ആഗോള അയ്യപ്പ സംഗമത്തിൽ സർക്കാരിനെതിരെ യോഗക്ഷേമസഭ. സാമ്പത്തിക ലാഭത്തിനായോ അതുമല്ലെങ്കിൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടോ നടത്തുന്ന ഒരു പരിപാടി ആണെന്ന് സംശയിക്കുന്നതായി യോഗക്ഷേമസഭ പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരി പറഞ്ഞു. ശബരിമലയെ വീണ്ടും വിവാദങ്ങൾക്കായുള്ള ഇടമാക്കരുത്. പമ്പയിലെ സംഗമത്തിൽ ആശങ്കയുണ്ട്. ആചാരങ്ങൾ പാലിക്കപ്പെടേണ്ട സ്ഥലമാണ് ശബരിമല. തെറ്റിദ്ധാരണ ഒഴിവാക്കി കാര്യങ്ങൾ സുതാര്യമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോള അയ്യപ്പ സംഗമത്തിന് പൂർണ്ണ പിന്തുണയെന്ന് എൻഎസ്എസ് അറിയിച്ചു. അടുത്ത മാസം 20 മുതൽ ശബരിമലയിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് […]
Read more

സർക്കാരിന്റെ ഓണസമ്മാനം; തൊഴിലുറപ്പ്‌ പദ്ധതി തൊഴിലാളികൾക്ക്‌ ഇത്തവണ 1200 രൂപ ലഭിക്കും

തിരുവനന്തപുരം: ഗ്രാമീണ, നഗര തൊഴിലുറപ്പ്‌ പദ്ധതി തൊഴിലാളികൾക്ക്‌ സംസ്ഥാന സർക്കാരിന്റെ ഓണസമ്മാനമായി 200 രൂപ വർദ്ധിപ്പിച്ചു. കഴിഞ്ഞ തവണ 1000 രൂപ ലഭ്യമാക്കിയപ്പോൾ ഇത്തവണ 1200 രൂപ വീതമാണ് വിതരണം ചെയ്യുന്നത്. 5,25,991 തൊഴിലാളികൾക്കാണ്‌ ആനുകൂല്യം ലഭിക്കുക. ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി തൊഴിലാളികൾക്ക്‌ ഓണ സമ്മാന വിതരണത്തിനായി 51.96 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം100 പ്രവർത്തിദിനം പൂർത്തിയാക്കിയ 5,19,623 പേർക്കാണ്‌ ആനുകൂല്യം ലഭിക്കുക. അയ്യൻകാളി നഗര തൊഴിലുറപ്പ്‌ പദ്ധതിയിൽ കഴിഞ്ഞ സാമ്പത്തിക വർഷം 100 […]
Read more

ഓണവിപണി: ന്യായവിലയ്ക്ക് ഭക്ഷ്യവസ്തുക്കൾ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ

ഓണക്കാലത്ത് വിപണിയിൽ ന്യായവിലയ്ക്ക് ഭക്ഷ്യവസ്തുക്കൾ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ. റേഷന്‍കടകള്‍ വഴി ഓണത്തിന് സ്പെഷ്യല്‍ അരി വിതരണം ചെയ്യും. എല്ലാ വിഭാഗം റേഷന്‍കാര്‍ഡുകാര്‍ക്കും മണ്ണെണ്ണ വിഹിതം ഉറപ്പാക്കിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. 60 കോടി രൂപയുടെ സബ്‌സിഡി ഉത്പന്നങ്ങൾ സപ്ലൈകോ വഴി വിതരണം ചെയ്തുവെന്നാണ് സർക്കാർ കണക്ക്. ഓണം ഫെയറുകൾ ആഗസ്റ്റ് 25 മുതൽ സെപ്തംബർ 4 വരെയാണ് നടക്കുക. 140 നിയമസഭാ മണ്ഡലങ്ങളിൽ 5 ദിവസം നീണ്ട് നിൽക്കുന്ന ഫെയറുകളാണ് നടക്കുന്നത്. ഉൾപ്രദേശങ്ങളിലേക്ക് സഞ്ചരിക്കുന്ന ഓണച്ചന്തകളും ഇത്തവണയുണ്ട്. […]
Read more

സ്ത്രീധന നിരോധന നിയമം: പരാതിപ്പെടാന്‍ പ്രത്യേക പോര്‍ട്ടല്‍ ആരംഭിച്ചെന്ന് സർക്കാർ

കൊച്ചി: സ്ത്രീധന നിരോധന നിയമപ്രകാരമുള്ള പരാതികൾ അറിയിക്കാൻ പ്രത്യേക പോര്‍ട്ടല്‍ തുടങ്ങിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.വനിത-ശിശു വികസന വകുപ്പാണ് നടപടി സ്വീകരിച്ചത്. സ്ത്രീധനം നല്‍കുന്നതും കുറ്റമായി കണക്കാക്കുന്ന സ്ത്രീധനനിരോധന നിയമത്തിലെ വകുപ്പ് മൂന്ന് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിയമബിരുദധാരിയായ ടെല്‍മി ജോളി നല്‍കിയ ഹര്‍ജിയില്‍ ഫയല്‍ചെയ്ത സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2004-ലെ കേരള സ്ത്രീധനനിരോധനച്ചട്ടപ്രകാരം 2021-ല്‍ എല്ലാ ജില്ലകളിലും വനിത-ശിശു വികസന ഓഫീസറെ ജില്ലാ സ്ത്രീധനനിരോധന ഓഫീസറായി നിയമിച്ചെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ ജസ്റ്റിസ് ബസന്ത് ബാലാജി […]
Read more

Recent News

Advertisement
WhiteswanTV Footer