Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala Government

എം ആർ അജിത് കുമാറിനെതിരായ കേസ്: തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി നേരിട്ട് അന്വേഷിക്കും

എഡിജിപി എം ആർ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് ഇനി തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി നേരിട്ട് അന്വേഷിക്കും. എം.ആർ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിക്കൊണ്ടുള്ള വിജിലൻസിൻ്റെ റിപ്പോർട്ട് കോടതി തള്ളിയിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എംആർ അജിത് കുമാറിനും സംസ്ഥാന സർക്കാരിനും ഒരുപോലെ തിരിച്ചടിയാണ് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയുടെ ഉത്തരവ്. വിജിലൻസിന്റെ റിപ്പോർട്ട് തള്ളിയ കോടതി നേരിട്ട് അന്വേഷിക്കാൻ തീരുമാനമെടുക്കുകയായിരുന്നു. വിജിലൻസിന്റെ അന്വേഷണം കാര്യക്ഷമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ […]
Read more

മദ്യവിൽപന ഓൺലൈനാക്കാൻ സർക്കാരിനെ സമീപിച്ച് ബെവ്കോ

തിരുവനന്തപുരം: മദ്യവിൽപ്പന ഓൺലൈൻ ആക്കാൻ സർക്കാരിനെ സമീപിച്ച്‌ ബെവ്‌കോ. സ്വിഗ്ഗി പോലുള്ള ഓൺലൈൻ ഡെലിവറി ആപ്പുകൾ വഴി മദ്യം വീട്ടുപ്പടിക്കലെത്തുന്ന സൗകര്യമൊരുക്കുന്ന പുതിയ അപേക്ഷയാണ് ബെവ്കോ സർക്കാരിനു മുന്നിൽ വെച്ചിരിക്കുന്നത്. വിപണിയെപ്പറ്റി പഠനം നടത്തിയതിനുശേഷമാണ് ബെവ്കോ ശുപാർശ സർക്കാരിനു മുന്നിൽ വെച്ചിരിക്കുന്നത്. ഓൺലൈൻ ഫുഡ് ഡെലിവറി കമ്പിനിയായ സ്വിഗ്ഗി പദ്ധതിയിൽ താത്പര്യം പ്രകടിപ്പിച്ചതായും അപേക്ഷയിൽ പറയുന്നു. തിരക്ക് ഒഴിവാക്കാൻ ഓൺലൈൻ ഡെലിവറിയിലൂടെ ആകുമെന്നാണ് ബെവ്കോയുടെ കണക്കുകൂട്ടൽ. ആപ്പുകൾ വഴി മദ്യം വാങ്ങുന്നത് 23- വയസ്സിനു മുകളിലുള്ളവരാണോ എന്ന് […]
Read more

സ്കൂൾ സമയമാറ്റത്തിൽ ബുധനാഴ്ച ചർച്ച, വിവിധ സംഘടനകൾ പങ്കെടുക്കും

തിരുവനന്തപുരം: സ്കൂൾ വിദ്യാ‍ര്‍ത്ഥികളുടെ പഠന സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ച‍ര്‍ച്ച നടത്തും. ബുധനാഴ്ച വൈകിട്ട് 3 മണിക്കാണ് ച‍ര്‍ച്ച. വിവിധ സംഘടനകളുമായി ചേർന്ന് വിഷയത്തിൽ തീരുമാനമെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പഠന സമയം അര മണിക്കൂർ വർധിപ്പിച്ച് രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെയാക്കിയതിനെതിരെ സമസ്തയടക്കം സംഘടനകൾ ശക്തമായി എതിർത്തിരുന്നു. സമരം അടക്കം നടത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് വിഷയത്തിൽ ചർച്ച നടത്താനുളള തീരുമാനത്തിലേക്ക് സംസ്ഥാന സർക്കാർ എത്തിയത്. 220 പ്രവൃത്തി ദിനങ്ങൾ എന്ന ഹൈക്കോടതി […]
Read more

കീം പ്രവേശന നടപടി: രണ്ടാഴ്ചക്കു ശേഷം വീണ്ടും സർക്കാരിൻ്റെ വാദം കേൾക്കാമെന്ന് സുപ്രീംകോടതി

ഈ വർഷത്തെ കീം പ്രവേശന നടപടികളിൽ ഇടപെടില്ലെന്നും രണ്ടാഴ്ചക്കു ശേഷം വീണ്ടും സർക്കാരിൻ്റെ വാദം കേൾക്കാമെന്നും സുപ്രീംകോടതി നിലപാടെടുത്തു. കീം പ്രോസ്പെക്ടസിൽ മാറ്റം വരുത്തി സർക്കാർ നടപ്പാക്കാൻ നിർദ്ദേശിച്ച മാർക്ക് ഏകീകരണനടപടിക്രമങ്ങൾ മുന്നോട്ടുകൊണ്ടുപോകാനും എല്ലാ വിദ്യാർത്ഥികൾക്കും അതുവഴി നീതി ഉറപ്പാക്കാനുമാണ് ഉന്നതവിദ്യാഭ്യാസവകുപ്പ് ആഗ്രഹിച്ചത്. അതുപ്രകാരമാണ് പ്രോസ്പെക്ടസിൽ മാറ്റങ്ങൾ നിർദ്ദേശിച്ചത്. അതനുസരിച്ചു തയ്യാറാക്കിയ കീം റാങ്ക് പട്ടിക ബഹു. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് പുതുക്കി പ്രസിദ്ധീകരിച്ചത്. ആഗസ്റ്റ് 14നകം പ്രവേശന നടപടികൾ പൂർത്തിയാക്കണമെന്ന് എ ഐ സി ടി ഇ […]
Read more

സംസ്ഥാനത്തെ തെരുവുനായ പ്രശ്നത്തിൽ നിർ‌ണായക ഇടപെടലുമായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവുനായ പ്രശ്നത്തിൽ നിർ‌ണായക ഇടപെടലുമായി സർക്കാർ. രോ​ഗബാധിതരായ തെരുവുനായ്ക്കളെ ദയാവധം നടത്താൻ അനുമതി നൽകാൻ തീരുമാനമായി. മന്ത്രി എംബി രാജേഷിന്‍റെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വെറ്റിനറി വിദഗ്ദ്ധന്റെ സാക്ഷ്യപത്രത്തോടെ ദയാവധത്തിന് വിധേയമാക്കാം. ഇക്കാര്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകും. സംസ്ഥാനത്ത് തെരുവുനായ ആക്രമണങ്ങള്‍ രൂക്ഷമായ സാഹചര്യത്തിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേര്‍ന്നത്.
Read more

കോട്ടയം മെഡിക്കൽ കോളേജ് ദുരന്തം: ബിന്ദുവിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം, മകന് സര്‍ക്കാര്‍ ജോലി

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്ന് വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ സഹായം നൽകും. മന്ത്രിസഭ യോ​ഗത്തിലാണ് തീരുമാനം. ബിന്ദുവിന്റെ മകന് സർക്കാർ ജോലി നൽകാനും തീരുമാനമായി. ഈ മാസം 3-നായിരുന്നു അപകടം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മകഴളുടെ ചികിത്സയ്ക്കായി എത്തിയതായിരുന്നു ബിന്ദു. കുളിക്കനായി ശുചിമുറിയിലേക്ക് പോയ ബിന്ദു കെട്ടിടം തകർന്ന് വീണ് മരണപ്പെടുകയായിരുന്നു. രണ്ട് മണിക്കുറോളം ബിന്ദു കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കിടന്നു.
Read more

പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ ഹൈക്കോടതിയില്‍

കൊച്ചി: ബിജെപി നേതാവ് പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹെെക്കോടതിയിൽ. മതസ്പർദ്ധയുണ്ടാക്കും വിധം സംസാരിച്ചു എന്ന കേസിലെ പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യം.‌ പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പി സി ജോർജിന് നേരത്തെ ജാമ്യം നൽകിയിരുന്നു. ഇക്കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനൽ ചർച്ചയിൽ പി സി ജോർജ് നടത്തിയ പരാമർശത്തിനെതിരെയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. […]
Read more

ഹിന്ദി പഠനത്തിന് പ്രാധാന്യം നൽകാൻ സംസ്ഥാന സർക്കാർ

സംസ്ഥാനത്ത് ഹിന്ദി പഠനത്തിന് കൂടുതൽ പ്രാധാന്യം നൽകാൻ സർക്കാർ. പുതിയതായി തയ്യാറാക്കിയ മാർഗരേഖയിലാണ് ഹിന്ദി പഠനത്തിന് മുൻഗണന നൽകുന്നത്. ഹിന്ദി ഭാഷ കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യമെന്ന് മാർഗരേഖ വ്യക്തമാക്കുന്നു. നിലവിൽ അഞ്ചാം ക്ലാസിലാണ് ഹിന്ദി പഠനം ആരംഭിക്കുന്നത്. എന്നാൽ ഇത് ഒന്നാം ക്ലാസിലേക്ക് നീട്ടാനാണ് ആലോചന നടക്കുന്നത്. ഹിന്ദി വായിക്കാനും സംസാരിക്കാനുമുള്ള പ്രാപ്തി കുട്ടികൾക്കുണ്ടാക്കണമെന്ന് സ്കൂളുകൾക്ക് നിർദേശം നൽകി. ഹിന്ദി സിനിമകൾ കാണുന്നതിനും കുട്ടികൾക്ക് അവസരമൊരുക്കാൻ സ്കൂളുകൾക്ക് നിർദേശം […]
Read more

മമ്മൂട്ടിയെ വിളിക്കാം,ലഹരിമരുന്നിനെതിരെ പോരാടാം സര്‍ക്കാരിനോട് കൈകോര്‍ത്ത് “ടോക് ടു മമ്മൂക്ക”

കൊച്ചി: ‘ഹലോ…മമ്മൂട്ടിയാണ്…“ കടല്‍മുഴക്കമുള്ള ആ ശബ്ദം കാതുകളിലേക്കെത്തുകയാണ്. ഇനിയുള്ള ദിവസങ്ങളില്‍ നമ്മള്‍ അത് വീണ്ടും വീണ്ടും കേള്‍ക്കും. കേരളത്തെ വിഷത്തില്‍ മുക്കിക്കൊല്ലുന്ന ലഹരിമരുന്നുകള്‍ക്കെതിരായ ജനകീയ പോരാട്ടത്തിന് കളമൊരുക്കിക്കൊണ്ട് ടോക് ടു മമ്മൂക്ക എന്ന പുതിയ സംരംഭത്തിന് തുടക്കമിടുകയാണ് മലയാളത്തിന്റെ അഭിമാനതാരം. ലഹരിക്കെതിരെ നിങ്ങള്‍ക്കൊപ്പം ഒറ്റഫോണ്‍ കോളിനപ്പുറത്ത് ഇനി മമ്മൂട്ടിയും അദ്ദേഹത്തിന്റെ സേവനപ്രസ്ഥാനമായ കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണലമുണ്ടാകും. ലഹരിമരുന്നുപയോഗത്തെയും കച്ചവടത്തെയും കുറിച്ചുള്ള വിവരങ്ങള്‍ ഫോണിലൂടെ കൈമാറാനുള്ള സംവിധാനമാണ് ടോക് ടു മമ്മൂക്ക . മമ്മൂട്ടി സ്വന്തംശബ്ദത്തിലാണ് ഇതിലേക്ക് […]
Read more

വഴിക്കടവ് അപകടം: സംസ്ഥാന സർക്കാരിനെതിരെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്

വഴിക്കടവ് അപകടത്തിൽ സംസ്ഥാന സർക്കാരിനെതിരെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്. മനുഷ്യജീവന് ഭീഷണിയുണ്ടാക്കുന്ന തരത്തിലുള്ള പന്നികളെ കൊള്ളാൻ അനുമതിയുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അക്രമകാരികളായ വന്യമൃങ്ങളെ കൊല്ലാൻ സംസ്ഥാന വനം മേധാവിക്ക് അധികാരമുണ്ടെന്നും കേരളം ഈ അവകാശം ഉപയോഗിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അനന്തു മാത്രമല്ല, സംസ്ഥാനത്ത് 2025 ൽ മാത്രം സമാനമായ നിലയിൽ മൂന്ന് പേർ മരിച്ചു. കേരള സർക്കാരിന്റെ അനാസ്ഥയാണ് അപകട മരണത്തിനു കാരണമെന്നും […]
Read more

Recent News

Advertisement
WhiteswanTV Footer