Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala Government

ഒന്നാം സമ്മാനം ഒരുകോടി; പരിഷ്‌കരിച്ച ലോട്ടറി ടിക്കറ്റ് ‘സുവര്‍ണ കേരളം’ നാളെ വിപണിയിലെത്തും

കേരള ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഒരുകോടി രൂപയും ടിക്കറ്റ് വില 50 രൂപയുമാക്കി പരിഷ്‌കരിച്ച ആദ്യ ടിക്കറ്റ് വെള്ളിയാഴ്ച വിപണിയിലെത്തും. ‘സുവര്‍ണ കേരളം’ എന്ന പേരിലാണ് ടിക്കറ്റ്. ടിക്കറ്റുകള്‍ ബുധനാഴ്ച അതത് ലോട്ടറി കാര്യാലയങ്ങളിലെത്തി. വെള്ളിയാഴ്ച രാവിലെ വിതരണം ആരംഭിക്കും. ഇതാദ്യമായാണ് ചെറുകിട ഏജന്റുമാര്‍ക്കായി ഏഴുലക്ഷം ടിക്കറ്റുകള്‍ മാറ്റിവെച്ചിരിക്കുന്നത്. ശാരീരികവെല്ലുവിളി നേരിടുന്നവരും നടന്ന് വില്പന ചെയ്യുന്നവര്‍ക്കും ഉള്‍പ്പെടെ കൂടുതല്‍പ്പേര്‍ക്ക് അടുത്തകാലത്തായി ഏജന്‍സി നല്‍കിയിട്ടുണ്ട്. അതോടൊപ്പം വൻകിട ഏജന്റുമാര്‍ക്ക് നല്‍കുന്ന എണ്ണത്തില്‍ നേരിയ കുറവും വരുത്തി. നിലവില്‍ 1.08 […]
Read more

രജിസ്ട്രേഷൻ മേഖലയിൽ ഇ-സ്റ്റാമ്പിംഗ് ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനമായി കേരളം

സംസ്ഥാനത്തെ രജിസ്‌ട്രേഷൻ ഇടപാടുകൾ സമ്പൂർണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി. 2017 മുതൽ അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്രപത്രങ്ങൾഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയിരുന്നെങ്കിലും അതിനു താഴെയുള്ള മുദ്രപത്രങ്ങൾ കൂടി ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയതോടെ രജിസ്ട്രേഷൻ മേഖലയിൽ ഇ-സ്റ്റാമ്പിംഗ് ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനമായി കേരളം. ഇ-സ്റ്റാമ്പിംഗ് വഴി വെണ്ടർമാർ മുഖേന പൊതുജനങ്ങൾക്ക് മുദ്രപത്രങ്ങൾ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ സാധിക്കും. വെണ്ടർമാർക്ക് വെബ്‌സൈറ്റ് ഉപയോഗപ്പെടുത്തുന്നതിന് പ്രത്യേക ലോഗിൻ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. മുദ്രപത്രങ്ങൾ കടലാസിൽ അടിക്കുന്നത് ഒഴിവാകുന്നതിലൂടെ പ്രതിവർഷം 60 കോടിയിൽപ്പരം രൂപ സർക്കാരിന് ലാഭമുണ്ടാകുമെന്നാണ് […]
Read more

സർക്കാരിന്‍റെ നാലാം വാർഷികാഘോഷം: ഏപ്രിൽ 21ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ നാലാം വാർഷികാഘോഷത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കാസർഗോഡ് നിർവഹിക്കും. കാലിക്കടവ് മൈതാനത്ത് ഏപ്രിൽ 21 ന് രാവിലെ 10 മണിക്കാണ് ഉദ്ഘാടന ചടങ്ങ് നടക്കുക. വാർഷികാഘോഷത്തിനോടോപ്പം എന്‍റെ കേരളം പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനവും നടക്കും. വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി വ്യത്യസ്ത വകുപ്പുകൾ സംഘടിപ്പിക്കുന്ന സംസ്ഥാനതല യോഗങ്ങൾ പരിപാടിയുടെ ഭാഗമായി നടക്കും. ഏപ്രിൽ 21 മുതൽ മെയ് 30 വരെ വിപുലമായ പരിപാടികളോടെയാണ് വാർഷികാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. പരിപാടികളുടെ ഏകോപനത്തിന് […]
Read more

തൃശൂർ പൂരം വെടിക്കെട്ട് നിയമാനുസൃതം നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: തൃശൂർ പൂരം വെടിക്കെട്ട് നിയമാനുസൃതം നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. പ്രദേശത്തെ അന്തരീക്ഷ ഗുണ നിലവാരം ഉറപ്പുവരുത്തുമെന്നും സർക്കാർ അറിയിച്ചു. പൂരം വെടിക്കെട്ട് ചോദ്യം ചെയ്ത് തൃശൂർ തിരുവമ്പാടി സ്വദേശി വെങ്കിടാചലം നൽകിയ ഹർജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്. സർക്കാരിൻ്റെ മറുപടി രേഖപ്പെടുത്തിയ ഹൈക്കോടതി ഹർജി തീർപ്പാക്കി. ഹർജിക്കാരന് പിന്നീട പരാതിയുണ്ടായാൽ അപ്പോൾ കോടതിയെ സമീപിക്കാം എന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. പൂരം വെടിക്കെട്ട് അന്തരീക്ഷ ശബ്ദമലിനീകരണം സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്.
Read more

‘ആശ’യറ്റവരോട് കരുണ വേണം സർക്കാരേ…

സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രത്തിനു മുൻപിൽ ആശാ വർക്കർമാരുടെ സമരം അമ്പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അവർ ആരംഭിച്ച നിരാഹാര സമരമാവട്ടെ പത്തു ദിവസം പിന്നിട്ടിരിക്കുന്നു. രാപകൽ സമരം അമ്പതു ദിവസത്തിലെത്തിയ ഇന്ന് മുടി​ മുറിച്ച് പ്രതിഷേധം ശക്തമാക്കാനാണ് ആശാ വർക്കർമാർ തീരുമാനിച്ചിരിക്കുന്നത്. സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിൽ നടക്കുന്ന മുടിമുറിക്കൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ആശാ പ്രവർത്തകർ മുടി​ മുറിച്ചു പ്രതിഷേധിക്കുമെന്നാണു പറയുന്നത്. സമരത്തോടും ആശാ വർക്കർമാരുടെ ആവശ്യങ്ങളോടും സർക്കാർ മുഖം തിരിഞ്ഞുനിൽക്കുന്ന അവസരത്തിലാണു സമരരീതിയിൽ ഇത്തരത്തിലുള്ള […]
Read more

സമരം അമ്പതാം ദിവസത്തിലേക്ക്‌; തിങ്കളാഴ്ച മുടി മുറിച്ചുള്ള പ്രതിഷേധം

തിരുവനന്തപുരം: ശമ്പളവർദ്ധനവ് അടക്കമുള്ള ആവശ്യങ്ങൽ ഉന്നയിച്ച് ആശ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാലസമരം അമ്പതാം ദിവസത്തിലേക്ക്. അതേസമയം പ്രവർത്തകർ നടത്തുന്ന നിരാഹാരസമരം പത്താം ദിവസത്തിലെത്തിയിരിക്കുകയാണ്. സമരം അമ്പതു ദിവസം തികയുന്ന തിങ്കളാഴ്ച മുടി മുറിച്ചു പ്രതിഷേധിക്കാനാണ് ആശാവർക്കർമാരുടെ തീരുമാനം. 48-ാം ദിവസമായ ശനിയാഴ്ച എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലടക്കമുള്ള പ്രമുഖർ സമരപ്പന്തൽ സന്ദർശിച്ചു.
Read more

ലഹരിവ്യാപനം ആഭ്യന്തര എക്സൈസ് വകുപ്പിൻ്റെ സമ്പൂർണ്ണ പരാജയം

കൊച്ചി: സംസ്ഥാനത്ത് കഞ്ചാവ് കേസുകളുടെ എണ്ണം അനുദിനം വർധിക്കുമ്പോൾ സർക്കാർ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി. ഈ മഹാ വിപത്തിനെ അടിച്ചമർത്താൻ പോലീസിനും, എക്സസെസിനും പൂർണ്ണ സ്വാതന്ത്ര്യം നൽകണമെന്നും ഇക്കാര്യത്തിൽ യാതൊരുവിധ ഇടപെടലുകളും സർക്കാർ ഭാഗത്ത് നിന്ന് ഉണ്ടാകരുത്. പോലീസ് എക്സെസ് നിരീക്ഷണം രാത്രികാലങ്ങളിൽ ശക്തമാക്കണം. മദ്യ, ലഹരി വ്യാപനത്തിനെതിരെ രാഷ്ട്രീയ നേതൃത്വങ്ങൾ കർശന നിർദ്ദേശം എടുത്ത് ലഹരി മാഫിയ ബന്ധം ആരോപിക്കപ്പെടുന്ന സംഘടനകളെ പിരിച്ച് വിടാൻ രാഷ്ട്രീയ നേതൃത്വങ്ങൾ തയ്യാറാകണം. ലഹരി വിപത്തിനെ […]
Read more

വയനാടിനെ മറന്നുപോയ ഭരണകൂടം

വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തം നടന്ന് മാസങ്ങളേറെ പിന്നിടുമ്പോഴും അവിടുത്തെ ജനതയുടെ പുനരധിവാസ പ്രവർത്തനങ്ങളിൽ സർക്കാരിന് യാതൊരു ഉത്കണ്ഠയും ഇല്ലാത്ത മട്ടാണ്. വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനമുണ്ടായത് കഴിഞ്ഞദിവസമാണ്. കേന്ദ്ര വായ്പാ വിനിയോഗം സംബന്ധിച്ച് വ്യക്തത വരുത്തി സത്യവാങ്മൂലം സമര്‍പ്പിക്കാത്തതിലായിരുന്നു വിമര്‍ശനം. കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കരുത്. കാര്യങ്ങള്‍ നിസ്സാരമായി എടുക്കരുതെന്നും ഡൽഹിയിലിരിക്കുന്ന ഉദ്യോഗസ്ഥർ കേരള ഹൈക്കോടതിക്ക് കൃത്യമായ മറുപടി നൽകിയില്ലെങ്കിൽ അടുത്ത വിമാനത്തിൽ ഇവിടെ എത്തിക്കാൻ കഴിയുമെന്നും ജസ്റ്റിസുമാരായ എ.കെ […]
Read more

ഒരു ഗഡു ക്ഷേമ പെൻഷൻ കൂടി അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു. 817 കോടി രൂപ ഇതിനായി അനുവദിച്ചു എന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 60 ലക്ഷത്തിലധികം പേർക്കാണ്‌ പെൻഷൻ വഴി 1600 രൂപവീതം ലഭിക്കുന്നത്‌. വ്യാഴാഴ്‌ച മുതൽ ഗുണഭോക്താക്കൾക്ക്‌ പെൻഷൻ ലഭിച്ചുതുടങ്ങും. ബാങ്ക് അക്കൗണ്ടുകൾ വഴിയും ,സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തിച്ചും പെൻഷൻ തുക കൈമാറും. 8,46,456 പേർക്ക്‌ ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ്‌ നൽകേണ്ടത്‌. ഇതിനാവശ്യമായ 24.31 […]
Read more

ഒടുവിൽ ഇനി റേഷനും നികുതിയോ…?

നികുതിക്കുമേല്‍ ഏര്‍പ്പെടുത്തുന്ന നികുതിയാണ് സെസ്. പല ഘട്ടങ്ങളിലും ഇത്തരത്തിലുള്ള അധിക നികുതികൾ ജനങ്ങൾക്കുമേൽ സർക്കാരുകൾ അടിച്ചേൽപ്പിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ വലിയതോതിൽ ചർച്ചയായത് പ്രളയ സെസ് ആയിരുന്നു. പ്രളയത്തിന്റെ എല്ലാ ദുരിത ഭാരങ്ങളും അലട്ടിയ ഒരു ജനതയ്ക്ക് മേലായിരുന്നു സർക്കാരിന്റെ അധിക സെസ് പിരിവ്. സാമ്പത്തികമായി ഏറെ പിന്നോക്ക അവസ്ഥയിലേക്ക് തള്ളപ്പെട്ട ജനതയോട് സെസ് ചോദിച്ചത് വലിയ വിവാദങ്ങൾക്ക് അന്ന് വഴിവയ്ക്കുകയുണ്ടായി. ഇപ്പോഴിതാ റേഷന്‍ വാങ്ങുന്നവര്‍ക്ക് സെസ് ഏര്‍പ്പെടുത്താന്‍ സർക്കാർ ആലോചിക്കുകയാണ്. മുന്‍ഗണനേതര വിഭാഗമായ നീല, വെള്ള കാര്‍ഡ് […]
Read more

Recent News

Advertisement
WhiteswanTV Footer