Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala Government

‘കേരളത്തില്‍ ആരുടേയും വാക്കും പ്രവര്‍ത്തിയും മാച്ച് ചെയ്യുന്നില്ല എന്നതൊരു സാമുഹ്യ ദുരന്തമാണ്’

സി പി സുഗതൻ സുതാര്യത രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നവരുടെ ജീവിതം സുതാര്യമായിരിക്കണം എന്നു നമ്മളെല്ലാവരും പറയും. അവര്‍ സമ്പത്താര്‍ജിക്കുന്നത്‌ നിയമപരമായും ധാർമികമായും ഭരണഘടനാപരമായും ശരി ആയിരിക്കണമെന്ന് നമ്മള്‍ വാദിക്കും. മറ്റുള്ളവര്‍ എന്തുചെയ്യണമെന്ന് നമ്മള്‍ കൃത്യമായി പറയും. പക്ഷെ നമ്മള്‍ക്കത്‌ ബാധകമാക്കില്ല എന്നത് നമ്മള്‍ സ്വയം ഉറപ്പാക്കും. കേരളത്തില്‍ ആരുടേയും വാക്കും പ്രവര്‍ത്തിയും മാച്ച് ചെയ്യുന്നില്ല എന്നതൊരു സാമുഹ്യ ദുരന്തമാണ്.!! എല്ലാം പ്രഹസനമാകുന്നതും ഇതുകൊണ്ടാണ്. മറ്റുള്ളവര്‍ക്ക് നമ്മള്‍ക്ക് മൂല്യം നിശ്ചയിക്കും. പക്ഷെ അത് നമ്മള്‍ക്ക് യോജിക്കില്ല. (നരേന്ദ്ര മോദിയും കേന്ദ്രത്തിൽ […]
Read more

കാട്ടുപന്നികളെ കൊല്ലുന്ന ഷൂട്ടര്‍ക്ക് 1500 രൂപ; തീരുമാനവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ അപകടകാരികളായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നതിനായുളള തുക നിശ്ചയിച്ചു. കാട്ടുപന്നികളെ കൊല്ലുന്ന ഷൂട്ടര്‍ക്ക് 1500 രൂപ ഓണറേറിയം നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയായിരിക്കും പണം നല്‍കുക. നേരത്തെ കാട്ടുപന്നികളെ കൊല്ലുന്ന ഷൂട്ടര്‍ക്ക് 1000 രൂപയായിരുന്നു ലഭിച്ചിരുന്നത്. പന്നിയെ സംസ്‌കരിക്കുന്നയാള്‍ക്ക് 2000 രൂപയും നല്‍കുന്നതിനും തീരുമാനമായിട്ടുണ്ട്. മുന്‍പ് തുക നല്‍കിയിരുന്നത് തദ്ദേശ സ്ഥാപനങ്ങളായിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതത്തല യോഗത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അംഗികൃത ഷൂട്ടര്‍മാരെ നിയമിക്കാമെന്ന് തീരുമാനമെടുത്തിരുന്നു.
Read more

കെ സ്യൂട്ട്‌ വരുന്നു; ഫയൽ വൈകിപ്പിച്ചാൽ നെഗറ്റീവ്‌ സ്‌കോർ

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളിലെ ഫയല്‍ തീര്‍പ്പാക്കല്‍ വേഗത്തിലാക്കാന്‍ പുതിയ പദ്ധതി വരുന്നു. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ (ഐകെഎം) വികസിപ്പിച്ച ‘കെ സ്യൂട്ട്’ സോഫ്റ്റ്വെയര്‍ ഫയല്‍നീക്കം ഇനി സമയബന്ധിതമാകും. സര്‍ക്കാര്‍ ഓഫീസുകളില്‍ നിലവിലുള്ള ‘ഇ ഓഫീസ്’ സോഫ്‌റ്റ്വെയറിനു ബദലായാണ് ‘കെ സ്യൂട്ട്’ അവതരണം. സമയപരിധിക്കുള്ളില്‍ ഫയല്‍ തീര്‍പ്പാക്കിയില്ലെങ്കില്‍ ‘ഓട്ടോ എസ്‌കലേഷന്‍’ വഴി ഫയല്‍ അയച്ച ഇടത്തേക്ക് തന്നെ തിരിച്ചെത്തും. ഇതോടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നെഗറ്റീവ് സ്‌കോര്‍ വീഴും. വാര്‍ഷിക പ്രകടന റിപ്പോര്‍ട്ടില്‍ ഈ സ്‌കോര്‍കൂടി ഉള്‍പ്പെടുമെന്നതിനാല്‍ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തെയും […]
Read more

സർക്കാർ ആശാവർക്കർമാരുടെ സമരത്തെ അടിച്ചമർത്തുന്നു: കെ സുരേന്ദ്രൻ

സംസ്ഥാന സർക്കാർ ആശാവർക്കർമാരുടെ സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളം ജനത ഒറ്റകെട്ടായി ആശാവർക്കർമാർക്ക് മുത്തം കൊടുക്കുന്നുവെന്നും ജനങ്ങൾ ആശാവർക്കർമാർക്ക് ഒപ്പമാണെന്നും സുരേന്ദ്രൻ പറഞ്ഞു. മഹിളാമോർച്ച നടത്തിയ സെക്രട്ടറിയേറ്റ് സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് സുരേന്ദ്രൻ ഇക്കാര്യം വ്യകത്മാക്കിയത്. കൊവിഡ് കാലത്ത് ജനങ്ങളെ ചേർത്തുപിടിച്ചവരാണ് ആശാവർക്കർമാർ. കേന്ദ്രം കൊടുക്കുന്ന പണമല്ലാതെ എന്താണ് സംസ്ഥാനം ആരോഗ്യമേഖലയ്ക്ക് നീക്കിവെച്ചത്? എൻഎച്ച്എം കൊടുക്കുന്ന ഫണ്ടല്ലാതെ എന്താണ് സംസ്ഥാനത്തിൻ്റെ നീക്കിയിരിപ്പ്? ഇത്തവണത്തെ കേന്ദ്ര ബഡ്ജറ്റിൽ 16% തുകയാണ് കേരളത്തിന് […]
Read more

റേഷന്‍ കടകളില്‍ ഒരു വര്‍ഷത്തിന് ശേഷം പഞ്ചസാര എത്തുന്നു

തിരുവനന്തപുരം: റേഷന്‍ കടകളില്‍ ഒരിടവേളയ്ക്ക് ശേഷം പഞ്ചസാര എത്തുന്നു. മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് മാസം ഒരു കിലോ വീതം പഞ്ചസാര ലഭിക്കും. ഒരു വര്‍ഷത്തിന് ശേഷമാണ് പഞ്ചസാര എത്തുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലമാണ് ഒരു വര്‍ഷം പഞ്ചസാര ക്ഷാമം നേരിട്ടത്. അതേസമയം പഞ്ചസാരയുടെ വില വര്‍ധപ്പിച്ചിട്ടുണ്ട്. ഒരു കിലോ പഞ്ചസാരയ്ക്ക് 21 രൂപ ആയിരുന്ന സ്ഥാനത്ത് 27 രൂപയാണ് നിലവിലെ വില. ഇനി ആറ് രൂപ കൂടുതല്‍ നല്‍കണം.
Read more

മനുഷ്യ–മൃഗ സംഘർഷം നിയന്ത്രിക്കാൻ 37.27 കോടി രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ച് വരുന്ന മനുഷ്യ–മൃഗ സംഘര്‍ഷം നിയന്ത്രിക്കുന്നതിനായി 37.27 കോടി രൂപ അനുവദിച്ച് സർക്കാർ. ഇതിനായി എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ സജ്ജമാക്കും. 36 ഫോറസ്റ്റ് ഡിവിഷനുകളിലുമാണ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ സജ്ജമാക്കുന്നത്. സെന്ററുകളുടെ പരിപാലനച്ചെലവിന്റെ ഉത്തരവാദിത്തം വനംവകുപ്പിനാണ്. ഒറ്റത്തവണ ഗ്രാന്റ് ആയാണ് പണം അനുവദിച്ചത്. വനംവകുപ്പ് അഡീ.പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പണം അനുവദിച്ചിരിക്കുന്നത്. വാഹനങ്ങള്‍ വാങ്ങാന്‍ 60 ലക്ഷം രൂപ ഉള്‍പ്പെടെ 43.27 കോടി രൂപയാണ് ആവശ്യപ്പെട്ടിരുന്നത്.
Read more

പ്രതിപക്ഷത്തിന്റെ സഹകരണം ആഗോള ഉച്ചക്കോടിക്ക് കരുത്തുപകരും: പി രാജീവ്

കൊച്ചി: കേരളാ ഗ്ലോബല്‍ സമ്മിറ്റില്‍ പ്രതിപക്ഷത്തിന്റെ സഹകരണം ഉച്ചക്കോടിക്ക് കരുത്തുപകരുമെന്ന് വ്യവസായവകുപ്പ് മന്ത്രി പി രാജീവ്. ആഗോള നിക്ഷേപ ഉച്ചകോടിയില്‍ വളരെ വലിയ പ്രതീക്ഷയുണ്ടെന്നും പരിപാടിയില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ പങ്കാളിത്തമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഉച്ചക്കോടിയില്‍ മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും മീറ്റിംഗ് ഉണ്ടാകും അതിലൊക്കെ ഉദ്യോഗസ്ഥന്മാരും പങ്കെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്ന് സ്വിച്ച് ഇട്ടാല്‍ നാളെ തന്നെ ഒരു നിക്ഷേപം നമുക്ക് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. നിക്ഷേപം യാഥാര്‍ത്ഥ്യമാക്കാന്‍ സമയമെടുക്കും. അതിന് വേണ്ടി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും. പ്രത്യേക […]
Read more

കേരളാ ഗ്ലോബല്‍ സമ്മിറ്റിന് ആശംസ നേർന്ന് വി ഡി സതീശൻ

കൊച്ചി: കേരള ആഗോള നിക്ഷേപ ഉച്ചകോടിക്ക് ആശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇന്ന് നടക്കുന്ന ഗ്ലോബല്‍ സമ്മിറ്റ് നന്നാവട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ബോള്‍ഗാട്ടി ലുലു അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ആഗോള നിക്ഷേപ ഉച്ചകോടി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കെഎസ്‌ഐഡിസിയാണ് രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന ഉച്ചകോടി സംഘടിപ്പിക്കുന്നത്. മൂവായിരത്തോളം പേര്‍ പങ്കെടുക്കും. കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് ഉച്ചകോടി സംഘടിപ്പിക്കപ്പെടുന്നത്. 26 […]
Read more

നല്ല കാര്യം ആര് ചെയ്താലും അംഗീകരിക്കണം: ഒരു കാര്യത്തിലും അടിസ്ഥാനമില്ലാതെ സംസാരിക്കില്ലെന്ന് ശശി തരൂർ

തിരുവനന്തപുരം: ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ നൽകിയ ലേഖനത്തിൽ പ്രതികരണവുമായി ശശി തരൂർ. ലേഖനം കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചല്ലെന്നും എവിടെയും സിപിഎമ്മിന്റെ പേരില്ല എന്നും മാധ്യമങ്ങളോട് തരൂർ വ്യക്തമാക്കി.നല്ല കാര്യം ആര് ചെയ്താലും അംഗീകരിക്കണമെന്നും ഒരു കാര്യത്തിലും അടിസ്ഥാനമില്ലാതെ സംസാരിക്കില്ലെന്നും ശശി തരൂർ പറഞ്ഞു. കേരളത്തിന്റെ പോരായ്മകളും ലേഖനത്തിൽ ചൂണ്ടി കാണിച്ചിട്ടുണ്ടെന്ന് ശശി തരൂർ വ്യക്തമാക്കി. വ്യവസായ മേഖലയിലെ സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചുകൊണ്ടായിരുന്നു ശശി തരൂരിന്റെ ലേഖനം. ഇതാണ് പിന്നീട് വിവാദങ്ങൾക്ക് വഴി […]
Read more

പരീക്ഷ പേടി മാറ്റം; ടോള്‍ ഫ്രീ നമ്പരുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: പൊതുപരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികളുടെ സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ ടോള്‍ ഫ്രീ നമ്പരുമായി വിദ്യാഭ്യാസ വകുപ്പ്. ഹയര്‍സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ്‌റ് കൗണ്‍സലിങ് സെല്ലിന്റെ നേതൃത്വത്തിലാണ് ‘വി ഹെല്‍പ്പ്’ ടോള്‍ ഫ്രീ സഹായകേന്ദ്രം ആരംഭിച്ചത്. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പരീക്ഷാ സമയത്തെ ഭയം ലഘുകരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ 18004252844 എന്ന ടോള്‍ ഫ്രീ നമ്പരില്‍ സേവനം ലഭ്യമാകും. പരീക്ഷ അവസാനിക്കുന്നതു വരെ രാത്രി ഏഴു മുതല്‍ ഒമ്പത് വരെ […]
Read more

Recent News

Advertisement
WhiteswanTV Footer