Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇ-ബുൾജെറ്റ് വ്ലോഗർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: ഇ-ബുൾജെറ്റ് വ്ലോഗർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. പാലക്കാട് ചെർപ്പുളശ്ശേരിയിലാണ് അപകടമുണ്ടായത്. ആലിക്കുളത്തിന് സമീപമാണ് അപകടം. പാലക്കാട്ടേക്ക് പോവുകയായിരുന്ന ഇ-ബുൾജെറ്റ് സഹോദരൻമാരുടെ കാർ എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ എബിനും ലിബിനും നിസാര പരിക്കേറ്റു. കൂട്ടിയിടിച്ച വാഹനത്തിലുണ്ടായിരുന്ന പ്രദേശവാസിക്കും പരിക്കുണ്ട്. ഇവരെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിൽ ഇബുൾ സഹോദരൻമാരെ കൂടാതെ മറ്റ് മൂന്ന് പേരും ഒരു കുട്ടിയുമുണ്ടായിരുന്നു.

നേരത്തെ ഇ ബുൾജെറ്റിന്റെ വാഹനം രൂപമാറ്റം വരുത്തിയതിന് മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്തിരുന്നു. ഒടുവിൽ നിയമപോരാട്ടത്തിനൊടുവിലാണ് ഇ-ബുൾജെറ്റ് സഹോദരൻമാർക്ക് വാഹനം തിരിച്ചുകിട്ടിയത്.

Recent News

Advertisement
WhiteswanTV Footer