Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; 4 സൈനികർക്കു വീരമൃത്യു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ശ്രീനഗർ : ജമ്മു കശ്മീരിലെ ദോഡയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ 4 സൈനികർക്കു വീരമൃത്യു. തിങ്കളാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലിൽ പരുക്കേറ്റ സൈനിക ഓഫിസർ ഉൾപ്പെടെയുള്ളവരാണു മരിച്ചത്. ജമ്മു കശ്മീർ പൊലീസിലെ ഉദ്യോഗസ്ഥനും പരുക്കേറ്റു.

ഭീകരരെ തിരഞ്ഞു പൊലീസും സൈന്യവും നടത്തിയ സംയുക്ത ഓപ്പറേഷനിടെയാണു സംഭവം.ഏറ്റുമുട്ടലിനിടെ പരുക്കേറ്റ സൈനികർ ചൊവ്വാഴ്ച രാവിലെയാണു മരിച്ചത്. പാക്കിസ്ഥാന്റെ പിന്തുണയുള്ള ജയ്ഷെ മുഹമ്മദിന്റെ നിഴൽ സംഘമായ ‘കശ്മീർ ടൈഗേഴ്സ്’ ആണു ആക്രമണത്തിനു പിന്നിലെന്നു സൈന്യം അറിയിച്ചു. കഴിഞ്ഞയാഴ്ച കഠ്‌വയിൽ ഏറ്റുമുട്ടലിനിടെ 5 സൈനികർ വീരമൃത്യു വരിച്ചിരുന്നു. സായുധ പരിശീലനം നേടിയ അറുപതിലേറെ ഭീകരർ ജമ്മുവിൽ മാത്രം തമ്പടിച്ചിട്ടുണ്ടെന്നാണു റിപ്പോർട്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix