നിയന്ത്രണ രേഖ മറികടന്ന് പാകിസ്താനിലേക്ക് കടക്കാൻ ശ്രമം; 3 പേർ പിടിയിൽ
ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറിൽ നിയന്ത്രണരേഖ രഹസ്യമായി കടന്ന് പാകിസ്താനിലേക്ക് പോകാൻ ശ്രമിച്ച മൂന്ന് പേരെ സുരക്ഷാസേന പിടികൂടി. കരസേനയും ജമ്മു കശ്മീർ പോലീസും ചേർന്ന് നടത്തിയ സംയുക്ത തെരച്ചിലിലാണ് ഇവരെ പിടികൂടിയത്. ഹത്ലംഗ പ്രദേശത്ത് നിന്നാണ് അതിർത്തി കടക്കാനുള്ള ശ്രമം തടഞ്ഞത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. പിടിയിലായവരിൽ ഒരാൾ സസ്‌പെൻഷനിലായ ടെറിട്ടോറിയൽ ആർമി ഉദ്യോഗസ്ഥനാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇവർ സോപൂർ സ്വദേശികളാണെന്നും കൂടുതൽ വിവരങ്ങൾ പരിശോധിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി. […]
Read more

