Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘അവനെ വെച്ചാൽ മതി, ആ സിനിമയിൽ നന്നായി അഭിനയിച്ചിട്ടുണ്ട്’

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മികച്ച അഭിനയത്തിലൂട ജനഹൃദയങ്ങളിലും മലയാള സിനിമാ മേഖലയിലും ഇടംനേടിക്കൊണ്ടിരിക്കുന്ന താരമാണ് ഹക്കീം ഷാജഹാൻ. ബസൂക്കയിൽ മമ്മൂട്ടിയാണ് തന്നെ തെരഞ്ഞെടുത്തതെന്നാണ് ഹക്കീം പറയുന്നത്.

‘പ്രണയവിലാസം എന്ന ചിത്രം കണ്ടതിന് ശേഷം മമ്മൂക്കയാണ് എന്നെ ബസൂക്കയിലേക്ക് നിർദേശിച്ചത്. ‘അവനെ വെച്ചാൽ മതി, ആ സിനിമയിൽ നന്നായി അഭിനയിച്ചിട്ടുണ്ട്’ എന്ന് മമ്മൂക്ക പറഞ്ഞതായി നേരത്തെ അറിഞ്ഞിരുന്നു. ചിത്രം മമ്മൂക്ക കുടുംബമായി ഇരുന്നാണ് കണ്ടത്. മൂന്ന് ആർട്ടിസ്റ്റുകൾ വന്നതിൽ എന്നെ സെലക്ട് ചെയ്തത് മമ്മൂക്കയാണ്.

ബസൂക്കയുടെ ചിത്രീകരണം തുടങ്ങി രണ്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടും മമ്മൂക്ക ഒന്നും പറയാതെ വന്നപ്പോൾ അങ്ങോട്ട് ചെന്ന് സംസാരിക്കുകയായിരുന്നു. അപ്പോഴാണ് ആ സിനിമ കണ്ടത് കൊണ്ടാണ് ബസൂക്കയിൽ ഞാൻ ഇപ്പോൾ അഭിനയിക്കുന്നതെന്ന കാര്യം മമ്മൂക്ക പറയുന്നത്ത്. പ്രണയവിലാസം എന്ന സിനിമയിലെ കഥാപത്രത്തെക്കുറിച്ചും സിനിമയിൽ എത്തിപ്പെട്ടതിനെക്കുറിച്ചെല്ലാം അദ്ദേഹം ചോദിച്ചു. മമ്മൂക്ക ആ കഥാപത്രത്തെ ശ്രദ്ധിച്ചിരുന്നുവെന്നത് എന്നെ സംബന്ധിച്ച് വലിയ കാര്യമാണ്,’ ഹക്കീം പറഞ്ഞു.

പ്രണയ വിലാസം എന്ന ചിത്രത്തിന് ശേഷമാണ് പ്രേക്ഷകർ കൂടുതലും ശ്രദ്ധിച്ച് തുടങ്ങിയതെന്നും തുടരെ സിനിമകൾ ലഭിക്കുന്നതെന്നും ഹക്കീം വ്യക്തമാക്കി. സിനിമയിലെത്തുന്നതിന് മുമ്പ് തിയേറ്റർ ആർട്ടിസ്റ്റായിരുന്നു ഹക്കീം ഷാ.

Recent News

Advertisement
WhiteswanTV Footer