Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇനി ചിറ്റൂര്‍ കോളനിയല്ല; ‘കര്‍ത്ത്യായനി അമ്മ നഗര്‍’

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: ഹരിപ്പാട് ചേപ്പാട് പഞ്ചായത്തിലെ ചിറ്റൂര്‍ കോളനിക്ക് ഇനി പുതിയപ്പേര്. അക്ഷര മുത്തശ്ശിയും നാരീ പുരസ്‌കാര ജേതാവുമായ
കാര്‍ത്ത്യായനി അമ്മയുടെ പേരില്‍ ‘കാര്‍ത്ത്യായനി അമ്മ നഗര്‍’ എന്ന പേരിലാവും ചിറ്റൂര്‍ കോളനി അറിയിക്കുക.

കാര്‍ത്ത്യായനി അമ്മയുടെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍ പി എ സജീവ് ആണ് പേര് പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കോളനികളുടെ പേരുകള്‍ പുനര്‍നാമകരണം ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ പേര് നല്‍കിയത്.

ലോക്സഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണന്‍ മന്ത്രി പദം ഒഴിയുന്നതിന് മുമ്പായിരുന്നു പേരിനൊപ്പമുള്ള ‘കോളനി’ എന്ന വാക്ക് ഒഴിവാക്കുന്ന സുപ്രധാന ഉത്തരവ് പുറത്തിറക്കിയത്.

കോളനി എന്ന പദം മേലാളന്മാര്‍ ഉണ്ടാക്കിയതാണെന്നും അത്
അടിമത്തത്തിന്റേതാണെന്നും കെ രാധാകൃഷ്ണന്‍ പ്രതികരിച്ചിരുന്നു. ഈ പേര് കേള്‍ക്കുമ്പോള്‍ അപകര്‍ഷതാബോധം തോന്നുന്നു എന്നതിനാല്‍
കോളനി, ഊര്, സങ്കേതം എന്നിവ ഒഴിവാക്കി പകരം നഗര്‍, ഉന്നതി, പ്രകൃതി എന്നിങ്ങനെ ഉപയോഗിക്കാനാണ് നിര്‍ദേശം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix