സ്വര്‍ണ്ണ വില റെക്കോര്‍ഡ് വര്‍ധനയില്‍. ചരിത്രത്തിലാദ്യമായി പവന്‍ വില 58,000 രൂപ കടന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ മാത്രം 2,040 രൂപയാണ് പവന് കൂടിയത്. ഗ്രാമിന് 255 രൂപയും. ഇന്ന് സ്വര്‍ണ്ണ വില 320 രൂപ വര്‍ധിച്ച് വില 58,240 രൂപയായി. 40 രൂപ ഉയര്‍ന്ന് 7,280 രൂപയാണ് ഗ്രാമിന് വില. ജിഎസ്ടിയും പണിക്കൂലിയും ഹോള്‍മാര്‍ക്ക് ചാര്‍ജും കൂടിച്ചേരുമ്പോള്‍ വിലവര്‍ധനയുടെ ഭാരം ഇതിലും അധികം.
22 കാരറ്റ് സ്വര്‍ണവുമായി താരതമ്യം ചെയ്യുമ്പോള്‍ വില വന്‍തോതില്‍ കുറവാണെന്നതിനാല്‍ സംസ്ഥാനത്ത് ഇപ്പോള്‍ 18 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ക്ക് വലിയ പ്രിയമുണ്ട്. വെള്ളി വിലയാകട്ടെ സെഞ്ചറിയും കടന്ന് റെക്കോര്‍ഡിലേക്ക് മുന്നേറുന്നു. ഗ്രാമിന് ഇന്ന് രണ്ടുരൂപ വര്‍ധിച്ച് വില 102 രൂപയായി.




