കല്‍പ്പറ്റ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വയനാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി. രാഹുല്‍ വയനാട്ടിലെ ജനങ്ങളുടെ ഒരു വിഷയത്തിലും ഇടപെട്ടില്ലെന്നും മണ്ഡലത്തിലെ ജനങ്ങളെ വഞ്ചിച്ചെന്നുമാണ് സത്യന്‍ മൊകേരിയുടെ വിമര്‍ശനം. മണ്ഡലത്തില്‍ ഒരു വികസനവും കൊണ്ട് വരാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് ലക്ഷം വോട്ടിന് ജയിക്കും എന്ന് പറയുന്നത് ഭയം കൊണ്ടാണ്. വയനാട്ടിലെ ജനങ്ങള്‍ യുഡിഎഫിന് എതിരായ ശക്തമായ നിലപാട് സ്വീകരിക്കാന്‍ പോകുകയാണ്. ഇടതുപക്ഷത്തിന് വലിയ സ്വാധീനമുളള മണ്ഡലമാണ് വയനാടെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പോലും പരാജയപ്പെട്ട ചരിത്രമുണ്ടെന്നും സത്യന്‍ മൊകേരി പറഞ്ഞു.




