Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആലപ്പുഴയിൽ ഗർഭിണി ഓടയിൽ വീണു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ ഇന്ദിര ജംഗ്ഷനിൽ നിർമാണത്തിലിരുന്ന ഓടയിലേക്ക് ഗർഭിണി വീണു. ഓടയ്ക്ക് അപ്പുറമുള്ള കടയിൽ നിന്ന് വസ്ത്രം വാങ്ങാൻ ഭർത്താവിനൊപ്പം എത്തിയപ്പോഴായിരുന്നു അപകടം. ഓടയ്ക്ക് മുകളിൽ സ്ഥാപിച്ചിരുന്ന പലക തകർന്നാണ് യുവതിയ്ക്ക് അപകടമുണ്ടായത്. കാലിനു ചെറിയ തോതിൽ പരുക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കഷ്ടിച്ചാണ് ഈ യുവതി രക്ഷപ്പെട്ടത്.

അപകടമുണ്ടായ ശേഷം പ്രദേശവാസികളും വ്യാപാരികളും പ്രതിഷേധിച്ചതിനെ തുടർന്ന് ഓടയ്ക്ക് മുകളിൽ ഇന്ന് സ്ലാബ് സ്ഥാപിച്ചു . മൂന്ന് ആഴ്ചകൾക്ക് മേലെയായി ഓടയ്ക്ക് മുകളിൽ പലക സ്ഥാപിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. ഇതിന് മുൻപും ഇവിടെ അപകടങ്ങൾ ഉണ്ടായിട്ടുണ്ട് .

ഒട്ടും കട്ടിയില്ലാത്ത പലകയാണ് ഓടയ്ക്ക് മുകളിൽ സ്ഥാപിച്ചിരിക്കുന്നത്. യാതൊരു സുരക്ഷ മുൻകരുതലുകളും ഇവിടെ ഉണ്ടായിരുന്നില്ലെന്നും വ്യാപാരികൾ പറഞ്ഞു. കുഴിച്ചിട്ട ഭാ​ഗത്ത് അപകട സൂചന നൽകുന്ന ഒരു സൈൻ ബോർഡ് പോലും സ്ഥാപിച്ചിട്ടില്ല. ആറ് മാസത്തിലേറെയായി ഈ ഓടയുടെ നിർമാണം ആരംഭിച്ചിട്ടെന്നും ഇത് വരെ പൂർത്തിയിട്ടില്ല എന്നും പ്രദേശവാസികൾ പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix