അച്ഛന്റെ പട്ടാളച്ചിട്ട കണ്ടുപഠിച്ച ഗുരുപ്രീതിന് ഉയരം ഒരു പ്രശ്‌നമായിരുന്നില്ല. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ 1.70 മീറ്റര്‍ ചാടിയാണ് കോഴിക്കോട് മണിയൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഗുരുപ്രീത് സ്വര്‍ണമണിഞ്ഞത്.
റിട്ട. ആര്‍മി ഉദ്യോഗസ്ഥന്‍ സി.കെ. പൊന്നുവിന്റെയും ശ്രീരമ്യയുടെയും മകനാണ്. അച്ഛന്‍ തന്നെയാണ് കായിക ലോകത്തേക്ക് ഗുരുപ്രീതിനെ കൈപിടിച്ചു നടത്തിയത്. ഒരു വര്‍ഷത്തോളമായി മണിയൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കായിക അധ്യാപകനായ ഡോ. എം. ഷിംജിത്തിന്റെ കീഴിലാണ് പരീശീലനം. ആദ്യമായാണ് സംസ്ഥാന മീറ്റില്‍ പങ്കെടുത്തത്.




