Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മെലാനിയ ട്രംപിന്റെ നഗ്നചിത്രം പ്രദര്‍ശിപ്പിച്ചു; റഷ്യന്‍ ചാനലിനെതിരെ വിമർശനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന്റെ നഗ്നചിത്രം പ്രദര്‍ശിപ്പിച്ച് റഷ്യന്‍ വാര്‍ത്താമാധ്യമം. റഷ്യന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള റഷ്യ- നെറ്റ്‌വര്‍ക്ക് എന്ന വാര്‍ത്താചാനലിന്റെ ’60 മിനിറ്റ്‌സ്’ എന്ന പരിപാടിയിലാണ് മെലാനിയയുടെ നഗ്ന- അര്‍ധനഗ്നചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്.

യു എസ് തെരഞ്ഞെടുപ്പിൽ ട്രംപിന്റെ വിജയത്തിന് പിന്നാലെയാണ് ‘മെലാനിയയുടെ ഭര്‍ത്താവ് വിജയിച്ചിരിക്കുന്നു. അവര്‍ വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്താനൊരുങ്ങുകയാണ്. 2000-ന് മുമ്പ് മെലാനിയ എങ്ങനെയായിരുന്നുവെന്ന് ഇനി കാണാം. ജി.ക്യു. മാസികയുടെ കവറാണ് ഇത്’ എന്ന മുഖവുരയോടെ മോഡലായിരുന്ന മെലാനിയയുടെ പഴയ ചിത്രങ്ങള്‍ അവതാരകൻ പ്രദർശിപ്പിച്ചത്. മെലാനിയ 2000-ല്‍ ജി.ക്യു. മാഗസിന് വേണ്ടി ചെയ്ത ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളായിരുന്നു ഇത്.

എഴുത്തുകാരി ജൂലിയ ഡേവിസ് ഈ ദൃശ്യം എക്‌സില്‍ പങ്കുവച്ചു. തുടർന്ന് ചാനലിന്റെ നടപടിക്കെതിരെ വലിയ വിമർശനങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ ഉയർന്ന് വന്നു. ട്രംപിനേയും ഭാര്യയേയും പരിഹസിക്കുകയാണ് ചാനൽ എന്ന അഭിപ്രായ പ്രകടനങ്ങൾ ഉണ്ടായി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix