അനീഷ എം എ: സബ് എഡിറ്റർ
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ഉച്ചയ്ക്ക് രണ്ട് മണിക്ക്, ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം അഞ്ച് പരമ്പരയിലെ ടിക്കറ്റുകള്‍ക്കാണ് ലഭിക്കുക.
10 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. അഞ്ച് പരമ്പരകള്‍ക്കും രണ്ട് ലക്ഷം വീതമാണ് ലഭിക്കുക. നാലാം സമ്മാനമായ മൂന്ന് ലക്ഷം അഞ്ച് പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായ രണ്ട് ലക്ഷം രൂപ അഞ്ച് പരമ്പരകള്‍ക്കും ലഭിക്കും.










