സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ ചികിത്സയില്‍ സര്‍ക്കാര്‍ അനാസ്ഥയെന്ന് കുടുംബം

മിഥുൻ നാഥ്

ആലപ്പുഴ: ആലപ്പുഴയില്‍ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന് തുടര്‍ ചികിത്സ വൈകുന്നെന്ന് പിതാവ്. കുഞ്ഞിന്റെ തുടര്‍ ചികിത്സയില്‍ തീരുമാനമായില്ലെന്നും തീരുമാനം വൈകിയാല്‍ സമരം തുടങ്ങുമെന്നും പിതാവ് അനീഷ് പറഞ്ഞു. ആരോഗ്യമന്ത്രിയും ഡിഎംഒയും ഇക്കാര്യത്തില്‍ ഇടപെടണമെന്നും അനീഷ് ആവശ്യപ്പെട്ടു.

കുഞ്ഞിന്റെ ചികിത്സ സംബന്ധിച്ച് ആശുപത്രിയില്‍ നിന്ന് നീതിയോ പരിഗണനയോ ലഭിക്കുന്നില്ല. കുഞ്ഞിന് നിലവില്‍ തലച്ചോറിനും ഹൃദയത്തിനും പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് പരിശോധയില്‍ കണ്ടെത്തിയത്. ഇപ്പോള്‍ ദിവസവും ആശുപത്രിയില്‍ കൊണ്ട് പോയി തിരിച്ച് കൊണ്ടു വരികയാണ്. സര്‍ക്കാര്‍ ഇടപെട്ട വിഷയമായിട്ടും അതിന്റെ ഗുണം കിട്ടുന്നില്ല എന്നാണ് പിതാവ് ചൂണ്ടിക്കാട്ടുന്നത്.

ആരോഗ്യമന്ത്രി ആലപ്പുഴയില്‍ വന്നിട്ടും തിരിഞ്ഞ് നോക്കിയില്ല. ഡിഎംഒ ഇതുവരെ കാര്യങ്ങള്‍ വിളിച്ച് ചോദിച്ചിട്ടില്ല. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാഴ്‌വാക്കാവുകയാണെന്ന ആശങ്കയാണ് അനീഷ് പങ്കുവയ്ക്കുന്നത്.

കുറ്റക്കാരായ ഡോക്ടര്‍മാരെ സംരക്ഷിക്കുന്ന നിലപാടാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നതെന്ന് അനീഷ് ആരോപിച്ചു. ഡോക്ടര്‍മാര്‍ക്കെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടെന്ന് അനീഷ് ചോദിച്ചു. ഡോക്ടര്‍മാരെ സംരക്ഷിക്കേണ്ടത് ആരോഗ്യവകുപ്പിന്റെ ഉത്തരവാദിത്തമാണ്, അവരത് ചെയ്യും. രണ്ട് ലാബുകള്‍ പൂട്ടിയത് കൊണ്ട് മാത്രമായില്ല. ലാബ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നും സ്‌കാനിംഗ് സെന്റര്‍ മാത്രമേ പൂട്ടിയിട്ടുള്ളെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായില്ലെങ്കില്‍ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്ന് സ്ഥലം എംപി കെസി വേണുഗോപാല്‍ അറിയിച്ചിട്ടുണ്ടെന്ന് അനീഷ് വ്യക്തമാക്കി. നിലവിലെ പൊലീസ് അന്വേഷണത്തില്‍ തൃപ്തനാണ്. ജില്ലാ പൊലീസ് മേധാവിയുടെ ഇടപെടലാണ് കേസ് ഇവിടെവരെ എത്തിച്ചതെന്നും അനീഷ് പറഞ്ഞു.

Advertisement

കാൽക്കുലേറ്റർ എടുത്തോളൂ, ഇനി കണക്കിന്റെ കളി

ചെന്നൈ: നാളെ സിംബാബ്വേക്കെതിരെ സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിന് ഇന്ത്യയിറങ്ങുമ്പോൾ കളി അങ്ങ് ​ഗ്രൗണ്ടിൽ മാത്രമല്ല, തലയിലും കാൽക്കുലേറ്ററിലും കൂടിയാണ്. നെറ്റ് റൺറേറ്റ് പോസിറ്റീവ് ആകണമെങ്കിൽ സിംബാബ്‌വേയെ ചെറിയ മാർജിനിൽ തോൽപ്പിച്ചാൽ പോര. ഇന്ത്യയാണ്

Read More »

ഉള്ളി കഴിക്കുന്നതിന് മുമ്പ് ഇത് ശ്രദ്ധിക്കണേ

നമ്മുടെ കറികളിലേയും സാലഡിലേയുമെല്ലാം ഒഴിവാക്കാനാവാത്ത ഒന്നാണ് ഉള്ളിയും സവാളയുമെല്ലാം. എന്നാൽ നല്ല ഉള്ളിയും കേടായത് എങ്ങനെ തിരിച്ചറിയാം? ഉള്ളിയിലും സവാളയിലും കറുത്ത നിറത്തിലുള്ള ഫം​ഗസ് കാണുന്നുണ്ടെങ്കിൽ അറിഞ്ഞോളൂ, അവ അപകടകാരികളാണ്. പുറമേയ്ക്ക് സാധാരണ ഉള്ളി

Read More »

കേരള സ്റ്റോറി 2 വിവാദം; പ്രദർശനം തടയാനുള്ള അധികാരം കോടതിക്കില്ല, പേര് മാറ്റില്ലെന്ന് നിർമാതാവ്

കൊച്ചി: കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമ്മാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതി‌ർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ

Read More »

പിണക്കം മാറ്റി ചൈനയ്ക്ക് കൈകൊടുക്കാൻ കേന്ദ്രം

ന്യൂ ഡൽഹി: രാജ്യത്തെ നിർമ്മാണ മേഖല കൂടുതൽ ശക്തിപ്പെടുത്താൻ ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്ത്യ. ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ് ഈ നീക്കമെന്ന് കേന്ദ്ര

Read More »

മികച്ച നടി വീണ ജോർജ് ; അധിക്ഷേപിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്

കണ്ണൂര്‍: ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു നേതാവ് രം​ഗത്ത്. 2026 ലെ മികച്ച നടിക്കുള്ള പുരസ്‌കാരം വീണാ ജോർജ്ജിന് മാത്രം അവകാശപ്പെട്ടതാണെന്ന് കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ഫേസ്ബുക്കിൽ കുറിച്ചു.

Read More »

കനത്ത പോരാട്ടത്തിനൊരുങ്ങാൻ കേരള കോൺഗ്രസുകൾ

നിയമസഭാ തിരഞ്ഞെടുപ്പ് എത്തിനിൽക്കേ കോൺഗ്രസിലും കേരള കോൺഗ്രസിലും ദിനംപ്രതി ആശങ്കകൾ ഉയരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കേരള കോൺഗ്രസ് പ്രഖ്യാപിച്ച വിഐപി മണ്ഡലമായ ഇടുക്കിയിൽ ആരൊക്കെ മത്സരിക്കുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. കേരള കോൺഗ്രസുകൾ

Read More »
Advertisement