സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

എ ഗ്രൂപ്പിനെ നയിക്കാൻ അച്ചു ഉമ്മനെത്തും…?; ലക്ഷ്യം ഗ്രൂപ്പ് വളർത്തൽ മാത്രമോ…?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോൺഗ്രസിനുള്ളിൽ നേതാക്കൾക്കും പ്രവർത്തകർക്കും ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽ ഏറ്റവും അധികം സ്വീകാര്യതയുള്ളത് ഇളയ മകൾ അച്ചു ഉമ്മനോടാണ്. അത്തരമൊരു സ്വീകാര്യത അച്ചു ഉമ്മന് ലഭിക്കാൻ ഉണ്ടായ കാരണം ഉമ്മൻചാണ്ടിയുടെ മകൾ എന്ന മേൽവിലാസത്തിനപ്പുറം നിലപാടുകളിലെ കർക്കശവും കൃത്യമാർന്ന രാഷ്ട്രീയം പറച്ചിലും ഒക്കെയാണ്. താൻ സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് ആവർത്തിച്ചു പറയുമ്പോഴും എപ്പോഴെല്ലാം ആണോ രാഷ്ട്രീയം സംസാരിച്ചിട്ടുള്ളത് അപ്പോഴൊക്കെയും വിസ്മയം തീർത്തിട്ടുള്ള ആളാണ് അച്ചു ഉമ്മൻ. കഴിഞ്ഞ പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർത്ഥിയായി കടന്നുവന്നത് ചാണ്ടി ഉമ്മനാണെങ്കിലും ഏറ്റവും അധികം ശ്രദ്ധ നേടിയത് അച്ചു തന്നെയായിരുന്നു. പക്ഷേ ആ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ആകുവാൻ ഏറ്റവുമധികം സാധ്യത ഉണ്ടായിരുന്നതും അച്ചു ഉമ്മന് ആയിരുന്നു. എന്നാൽ താൻ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന ഉറച്ച നിലപാട് കൊണ്ടായിരുന്നു അച്ചുവിന് സ്ഥാനാർത്ഥിത്വം ലഭിക്കാതെ പോയത്. ആ സമയത്ത് പല നേതാക്കളും അച്ചുവുമായി സ്ഥാനാർത്ഥവുമായി ബന്ധപ്പെട്ട് ആശയവിനിമയം നടത്തിയിരുന്നു. ഏറെക്കാലമായി വിദേശത്ത് തുടരുന്ന തനിക്ക് രാഷ്ട്രീയവുമായി അധികം ബന്ധമില്ലെന്നും വിദേശത്തു തന്നെ തുടരുവാൻ ആഗ്രഹിക്കുന്നതുമായാണ് അച്ചു അന്ന് പ്രതികരിച്ചത്. അച്ചു ഉമ്മന്‍ തല്‍ക്കാലം രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് അച്ചുവിനെ സജീവമാക്കാനാണ് എ ഗ്രൂപ്പ് നേതൃത്വം ശ്രമിക്കുന്നത്.

ഉമ്മൻചാണ്ടിയുടെ മകനായ ചാണ്ടി ഉമ്മൻ എംഎൽഎ ആണെങ്കിലും എ ഗ്രൂപ്പ് നേതാക്കളുമായി അത്ര രസത്തിലല്ല. എന്നാൽ അച്ചു ആകട്ടെ എ ഗ്രൂപ്പിലെ പുതിയ തലമുറയുമായും മുതിർന്ന നേതാക്കളുമായി നല്ല ബന്ധവുമാണ്. പുതുപ്പള്ളിക്ക് ശേഷം നടന്ന വിവിധ തെരഞ്ഞെടുപ്പുകളിലും അച്ചു ഉമ്മൻ സ്റ്റാർ ക്യാമ്പയിനർ ആയിരുന്നു. പ്രത്യേകിച്ച് എ ഗ്രൂപ്പിലെ പ്രമുഖ നേതാവായ ഷാഫി പറമ്പിൽ വടകരയിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ അച്ചുവിന്റെ സാന്നിധ്യം വലിയ ഓളം സൃഷ്ടിച്ചിരുന്നു. ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ പഴയ പോലെ ശക്തമല്ലെങ്കിലും ഇപ്പോഴും കേരളത്തിലെ കോണ്‍ഗ്രസ്സില്‍ അടിത്തട്ടു വരെ സ്വാധീനമുള്ള ഗ്രൂപ്പ് എ ഗ്രൂപ്പാണ്. അത് തിരിച്ചറിയുന്ന എ ഗ്രൂപ്പ് നേതാക്കൾ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഗ്രൂപ്പിനെ പുനരുജീവിക്കുവാൻ തയ്യാറെടുക്കുകയാണ്. തെക്കൻ കേരളത്തിൽ പി സി വിഷ്ണുനാഥും മധ്യകേരളത്തിൽ ഡീൻ കുര്യാക്കോസും വടക്കൻ കേരളത്തിൽ ഷാഫി പറമ്പിലും എ ഗ്രൂപ്പിന്റെ നായകത്വം ഏറ്റെടുക്കും. അത്തരമൊരു നേതൃത്വം ഗ്രൂപ്പിനെ നയിക്കുമ്പോൾ വീണ്ടും കോൺഗ്രസും പോഷക സംഘടനകളും തങ്ങളിലേക്ക് അടുക്കുമെന്ന് എ ഗ്രൂപ്പ് കരുതുന്നു. അവിടെയാണ് അച്ചു ഉമ്മന്റെ സാന്നിധ്യം കൂടുതൽ ഉണർവ് പകരുമെന്നും നേതൃത്വം കരുതുന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ നിന്നോ കോട്ടയത്തു നിന്നോ അച്ചു ഉമ്മൻ സ്ഥാനാർഥിയായി കടന്നു വരാനുള്ള സാധ്യതകളും ഏറെയാണ്. അത്തരത്തിൽ അച്ചു പത്തനംതിട്ടയിലോ കോട്ടയത്തോ മത്സരിച്ചാൽ തങ്ങൾക്ക് നഷ്ടമായ ക്രൈസ്തവ വോട്ടുകൾ തിരികെ യുഡിഎഫിന് അനുകൂലമാക്കുവാൻ കഴിയുമെന്ന് നേതൃത്വം കരുതുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ ഈ ഗ്രൂപ്പ് നേതാക്കളുടെ വിമർശനങ്ങളും വഴി ചൂണ്ടുന്നത് നേതൃത്വത്തിന്റെ അട്ടിമറിയിലേക്കാണ്. ഇന്നത്തെ കോൺഗ്രസ് നേതൃത്വത്തിലും പ്രതിപക്ഷ നേതൃനിരയിലും എ ഗ്രൂപ്പ് സാന്നിധ്യം കുറവാണ്. പോഷക സംഘടനകളും പലതും എ ഗ്രൂപ്പിന് അന്യമായിരിക്കുന്നു. ഇതെല്ലാം തിരികെ പിടിച്ച് എ കെ ആന്റണിയും ഉമ്മൻചാണ്ടിയും കോൺഗ്രസിനെ അടക്കിവാണിരുന്ന കാലത്തിന്റെ പുനരാവിഷ്കരണത്തിനാണ് എ ഗ്രൂപ്പ് രണ്ടും കൽപ്പിച്ച് ഇറങ്ങുന്നത്. ഇടക്കാലത്ത് ഗ്രൂപ്പുകൾക്കെതിരെ ഒറ്റക്കെട്ടായി സംഘടിച്ച പ്രവർത്തകർ ഇന്നത്തെ പാർട്ടിയുടെ പോക്കിൽ അതൃപ്തരാണ്. അതെല്ലാം താങ്കൾക്ക് അനുകൂലമാകുമെന്നും എ ഗ്രൂപ്പ് നേതാക്കൾ കരുതുന്നു.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.