മലപ്പുറം: സനാതന ധര്‍മം ചാതുര്‍വര്‍ണ്യത്തിന്റെ ഭാഗമല്ലെന്ന വി ഡി സതീശന്റെ പ്രസ്താപനയ്‌ക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്ത്. സതീശന്‍ ഹിന്ദു വര്‍ഗീയതയെ വെള്ള പൂശാനുള്ള ശ്രമമാണ് നടത്തിയതെന്നാണ് സെക്രട്ടറിയുടെ പ്രതികരണം.
സനാതന ധര്‍മം നമ്മുടെ സംസ്‌കാരമാണെന്നും എങ്ങനെയാണ് അത് ചാതുര്‍വര്‍ണ്യത്തിന്റെ ഭാഗമാകുന്നതെന്നുമായിരുന്നു വി ഡി സതീശന്‍ ചോദിച്ചത്. ശിവഗിരിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു വി ഡി സതീശന്റെ പരാമര്‍ശം.
രാജ്യത്തിന്റെ സവിശേഷതയാണത്. ഒരു ജാതി ഒരു മതം ഒരു ദൈവം, അതാണ് സനാതന ധര്‍മം. സനാതന ധര്‍മത്തെ ഒരു വിഭാഗം ആളുകളുടെ അവകാശമായി ചാര്‍ത്തിക്കൊടുക്കുകയാണ്. മുഖ്യമന്ത്രി ഉദ്ദേശിച്ച ആളുകള്‍ക്ക് അവകാശപ്പെട്ടതല്ല സനാതന ധര്‍മം എന്നുമായിരുന്നു വി ഡി സതീശന്‍ പറഞ്ഞത്. സനാതന ധര്‍മ്മത്തിനെതിരെ മുഖ്യമന്ത്രി പറഞ്ഞതാണ് ശരിയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.




