Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇസ്കോൺ ആത്മീയ നേതാവിന്റെ ജാമ്യഹര്‍ജി തള്ളി ചിറ്റഗോംഗ് കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ധാക്ക: രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റിലായ ഇസ്കോൺ ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസിന്‍റെ ജാമ്യ ഹര്‍ജി ചിറ്റഗോംഗ് കോടതി തള്ളി. ബംഗ്ലാദേശ് ദേശീയ പതാകയെ അപമാനിച്ചു എന്നതടക്കമുള്ള രാജ്യദ്രോഹ കുറ്റമാണ് കൃഷ്ണദാസിന് മേൽ ആരോപിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ഒക്ടോബറിൽ റാലിക്കിടെ ബംഗ്ലാദേശ് ദേശീയ പതാകക്ക് മുകളില്‍ കാവിക്കൊടി ഉയര്‍ത്തിയെന്ന കേസിലാണ് ചിന്മയ് കൃഷണദാസ് അറസ്റ്റിലായത്.

42 ദിവസമായി ജയിലില്‍ കഴിയുന്ന ചിന്മയ് കൃഷ്ണദാസിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന വാദം കോടതി അംഗീകരിച്ചില്ല. ഇയാളുടെ നടപടി രാജ്യദ്രോഹപരമാണെന്ന് ചിറ്റഗോംഗ് മെട്രോപൊളിറ്റന്‍ സെഷന്‍സ് ജഡ്ജി നിരീക്ഷിച്ചു. ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് കൃഷ്ണദാസിന്‍റെ അഭിഭാഷകര്‍ വ്യക്തമാക്കി.

Recent News

Advertisement
WhiteswanTV Footer