Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കേരള നിയമസഭ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി. രാവിലെ 10.30 ന് നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വായനയാണ് ലഹരിയെന്ന പ്രമേയം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേരള നിയമസഭ സംഘടിപ്പിക്കുന്ന പുസ്തകോത്സവം (KLIBF) ജനുവരി ഏഴ് മുതൽ 13 വരെ തിരുവനന്തപുരം നിയമസഭ സമുച്ചയത്തിൽ നടക്കും.

സാംസ്‌കാരിക സാമ്പത്തിക രാഷ്ട്രീയ സംഭവവികാസങ്ങളുടെ സമന്വയ വേദിയായി അറിയപ്പെടുന്ന നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനായുള്ള നൂതന ആശയങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള വേദികൂടിയാണ്. ഒന്നും രണ്ടും പതിപ്പുകളുടെ ശ്രദ്ധേയമായ വിജയത്തിനു ശേഷമാണ് ഈ വർഷം മൂന്നാം പതിപ്പിലേക്ക് കടക്കുന്നത്.

250 സ്റ്റാളുകളിലായി 150 ലധികം ദേശീയ അന്തർദേശീയ പ്രസാധകർ പങ്കെടുക്കുന്ന പുസ്തകോത്സവത്തിൽ കർണാടക സ്പീക്കർ യു. ടി ഖാദർ, പ്രശസ്ത സാഹിത്യകാരൻ ദേവദത്ത് പട്നായിക്ക് എന്നിവർ മുഖ്യാതിഥികളായി. കല, സാഹിത്യം, സാംസ്‌കാരികം തുടങ്ങിയ മേഖലകളിലെ സമഗ്രസംഭാവനയ്ക്ക് നിയമസഭ നൽകുന്ന നിയമസഭ അവാർഡ് ഈ വർഷം എം. മുകുന്ദന് സമ്മാനിക്കും.

പുസ്തകോത്സവത്തിലെ വിവിധ വിഭാഗങ്ങളിൽ രാഷ്ട്രീയം, കല, സാഹിത്യം, സിനിമ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. പാനൽ ചർച്ചകൾ, ഡയലോഗ്, ടോക്ക്, മീറ്റ് ദ ഓതർ, സ്മൃതിസന്ധ്യ, കവിയരങ്ങ്, കഥാപ്രസംഗം, കവിയും കവിതയും, കഥയരങ്ങ്, ഏകപാത്രനാടകം, സിനിമയും ജീവിതവും തുടങ്ങി വിവിധ വിഭാഗങ്ങളിൽ എഴുപതിലധികം പരിപാടികൾ നടക്കുന്നു.

Recent News

Advertisement
WhiteswanTV Footer