Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ജാമ്യവ്യവസ്ഥ ലംഘിച്ച് വിദേശയാത്ര; പി.കെ. ഫിറോസിന് അറസ്റ്റ് വാറണ്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: യൂത്ത് ലീ​ഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസിന് അറസ്റ്റ് വാറണ്ട്. ജാമ്യവ്യവസ്ഥ ലം​ഘിച്ച് വിദേശയാത്ര നടത്തിയതിന് തിരുവനന്തപുരം സി.ജെ.എം. കോടതിയുടേതാണ് നടപടി. യു.ഡി.വൈ.എഫിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കെതിരായി നിയമസഭാ മാർച്ച് നടന്നിരുന്നു. ഇതിനിടെയുണ്ടായ സംഘർഷത്തിൽ പി.കെ. ഫിറോസ്, രാഹുൽ മാങ്കൂട്ടത്തിൽ ഉൽപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുകയും ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. ഫിറോസിന്റെ ജാമ്യവ്യവസ്ഥയിൽ പാസ്പോർട്ട് സറണ്ടർ ചെയ്യണമെന്ന് പറഞ്ഞിരുന്നു.

ഈ വിലക്ക് ലംഘിച്ച് പി.കെ. ഫിറോസ് വിദേശത്തേക്ക് പോയെന്ന് പോലീസ് കോടതിയെ അറിയിച്ചു. അഭിഭാഷകനെ വിളിച്ചുവരുത്തി ഫിറോസ് എവിടെയെന്ന് കോടതി ചോദിച്ചു. അഭിഭാഷകനാണ് ഫിറോസ് തുർക്കിയിലാണെന്ന് പറഞ്ഞത്. ഇതോടെ ഫിറോസിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

Recent News

Advertisement
WhiteswanTV Footer