Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മികച്ച യൂബര്‍ ഡ്രൈവര്‍മാര്‍ കൊച്ചിയിൽ; ഏറ്റവും കൂടുതൽ റേറ്റിംഗ് നൽകിയത് കേരളത്തിലെ യൂബർ യാത്രക്കാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇന്ത്യക്കാര്‍ 2024 ല്‍ യൂബര്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയ കണക്കുകൾ പുറത്തുവന്നു. കഴിഞ്ഞ വർഷം 920 കോടി കിലോമീറ്ററാണ് യൂബര്‍ ഇന്ത്യയില്‍ ഓടിയത്. ഇലക്ട്രിക് വാഹനങ്ങകളിലാണ് 17 കോടി കിലോമീറ്റര്‍ യൂബര്‍ ഓടിയത് എന്നതും പ്രധാന ആകർഷണമാണ്. ഏറ്റവും കൂടുതൽ യാത്രക്കാര്‍ തെരഞ്ഞെടുത്തത് യൂബർ ഓട്ടോ ആണ്. തൊട്ട് പിന്നാലെ യൂബർ ഗോ യും ഉണ്ട്.

യൂബർ ഡ്രൈവർമാർക്ക് ഏറ്റവും കൂടുതൽ റേറ്റിംഗ് നൽകിയത് കേരളത്തിലെ യൂബർ യാത്രക്കാരാണ്. കൊച്ചിയിലെ യൂബർ യാത്രക്കാർ 5 ൽ ശരാശരി 4.90 റേറ്റിംഗാണ് ഡ്രൈവർമാര്‍ക്ക് നൽകിയത്. ഡ്രൈവർ റേറ്റിംഗിൽ ചണ്ഡീഗഢ് രണ്ടാം സ്ഥാനത്തും (4.816), പൂനെ മൂന്നാം സ്ഥാനത്തുമാണ് (4.815). ഏറ്റവും കുറഞ്ഞ ഡ്രൈവർ റേറ്റിംഗ് (4.65) കൊൽക്കത്തയിലാണ്. ജോലി ആവശ്യങ്ങൾക്കായി ഏറ്റവും കൂടുതൽ യൂബർ ഉപയോഗിച്ച നഗരം ബെംഗളൂരു ആണ്. 2024- ൽ ഏറ്റവും കൂടുതൽ യൂബർ യാത്രകൾ ബുക്ക് ചെയ്തത് ഡൽഹി-എൻസിആർ, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, പൂനെ, കൊൽക്കത്ത എന്നിവിടങ്ങളിലാണ്.

Recent News

Advertisement
WhiteswanTV Footer