സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മുടി മുറിച്ചത് അച്ചടക്കം കാക്കാന്‍; മണവാളനെതിരെ പൊലീസ് റിപ്പോര്‍ട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂര്‍: യൂട്യൂബര്‍ മണവാളന്റെ മുടി മുറിച്ചത് ജയിലിനകത്തെ അച്ചടക്കം കാക്കാനാണെന്ന് വിയ്യൂര്‍ ജില്ലാ ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്. വധശ്രമത്തിന് റിമാന്‍ഡിലായി തൃശൂര്‍ ജില്ലാ ജയിലില്‍ എത്തിയ മണവാളന്‍ എന്ന മുഹമ്മദ് ഷഹിന്‍ ഷായുടെ മുടിയാണ് ജയില്‍ ചട്ടപ്രകാരം മുറിച്ചത്. മുടി മുറിച്ചതിന് പിന്നാലെ അസ്വസ്ഥത കാണിച്ച മണവാളനെ തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു.

മണവാളന്റെ മുടി മുറിച്ചത് വിവാദമായതിന് പിന്നാലെയാണ് ജയില്‍ ആസ്ഥാനത്ത് നിന്ന് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. സെല്ലില്‍ മറ്റു തടവുകാര്‍ക്ക് മണവാളന്‍ പ്രയാസമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജയില്‍ കവാടത്തിലുള്ള വീഡിയോ ചിത്രീകരണം വിലക്കാനും ധാരണായിട്ടുണ്ട്. കേരളവര്‍മ കോളേജിലെ വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലാണ് മണവാളനെ റിമാന്‍ഡ് ചെയ്തത്.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.