സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ക്യൂവിൽ നിൽക്കാതെ ഒപി ടിക്കറ്റ് ബുക്ക് ചെയ്യാം; ഇ-ഹെൽത്ത് മൊബൈൽ ആപ്പുമായി ആരോഗ്യവകുപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളില്‍ രോഗികള്‍ക്ക് ഇനി ക്യൂവില്‍ നില്‍ക്കാതെ തന്നെ യുഎച്ച്‌ഐഡി കാര്‍ഡ് നമ്പറും ആധാര്‍ നമ്പറും ഉപയോഗിച്ച് ഒപി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ഇ-ഹെല്‍ത്ത് കേരള മൊബൈല്‍ ആപ്ലിക്കേഷന്‍ ജനപ്രിയമാക്കുന്നതിന് ആരോഗ്യവകുപ്പ് നടപടികള്‍ ആരംഭിച്ചു. നിലവില്‍ മലപ്പുറം ജില്ലയില്‍ 60 ഓളം ആരോഗ്യസ്ഥാപനങ്ങളില്‍ ഇ-ഹെല്‍ത്ത് സേവനം നടപ്പാക്കിയിട്ടുണ്ട്. 14 ആരോഗ്യസ്ഥാപനങ്ങളില്‍ കൂടി ഈ സംവിധാനം ഉടന്‍ ആരംഭിക്കും. താലൂക്ക് ആശുപത്രികള്‍ ഉള്‍പ്പെടെ എല്ലാ ഉന്നത തല ആരോഗ്യസ്ഥാപനങ്ങളിലും ഓണ്‍ലൈന്‍ ഒപി ബുക്കിംഗ് ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകളും നടന്നു വരുന്നുണ്ട്.

സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളിലെ ഡോക്ടറുടെ കണ്‍സള്‍ട്ടേഷനുകള്‍ക്കായി പൊതുജനങ്ങള്‍ക്ക് ഇ-ഹെല്‍ത്ത് പോര്‍ട്ടലില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ കഴിയും. ഡോക്ടര്‍മാരുടെ ലഭ്യത, രോഗിയുടെ മെഡിക്കല്‍ ചരിത്രം, ലാബ് ടെസ്റ്റുകളുടെ ഫലങ്ങള്‍, ഡോക്ടറുടെ മരുന്ന് കുറിപ്പുകള്‍ തുടങ്ങിയവ മൊബൈല്‍ ആപ്ലിക്കേഷനില്‍ കാണാം. കൂടാതെ, ഒപി ടിക്കറ്റ് ചാര്‍ജുകള്‍ ഓണ്‍ലൈന്‍ പേയ്മെന്റ് വഴി അടയ്ക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. കൂടാതെ ഒ.പി. റിസപ്ഷന്‍ കൗണ്ടറുകളില്‍ നീണ്ട ക്യൂ ഒഴിവാക്കാന്‍ സ്‌കാന്‍ ആന്‍ഡ് ബുക്ക് സംവിധാനവും ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ആരോഗ്യസ്ഥാപനത്തിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ഡോക്ടറുടെ കണ്‍സള്‍ട്ടേഷനുമായി ബന്ധപ്പെട്ട ടോക്കണ്‍ നമ്പര്‍ ലഭ്യമാകും. ഈ സമയത്ത് ആവശ്യമായ എല്ലാ ഒപി ചാര്‍ജുകളും ഓണ്‍ലൈന്‍ വഴി അടയ്ക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ ഇ-ഹെല്‍ത്ത് സംവിധാനം നിലവിലുള്ള ആരോഗ്യസ്ഥാപനങ്ങളില്‍ ഇ പോസ് മെഷീന്‍ വഴി എല്ലാ ബില്ലിംഗ് പേയ്മെന്റുകളും നടപ്പാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Tags :

Recent News

Advertisement