Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

16 വയസിൽ താഴെയുള്ളവർക്ക് തിയേറ്റർ പ്രവേശനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തെലങ്കാന ഹൈക്കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പുഷ്പ 2 ചിത്രത്തിന്റെ റിലീസ് ദിവസം ഉണ്ടായ തിരക്കിലും തിരക്കിലുംപ്പെട്ടുള്ള സ്ത്രീയുടെ മരണവും അല്ലു അർജുന്റെ അറസ്റ്റുമെല്ലാം കുറച്ചു മുമ്പുവരെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോൾ ഇതാ അക്കൂട്ടത്തിലേക്ക് പുതിയൊരു സംഭവം കൂടി എത്തിയിരിക്കുകയാണ്. 16 വയസിൽ താഴെ പ്രായമുള്ളവർക്ക് തിയേറ്റുകളിൽ പ്രവേശനം നൽകുന്നതുമായി ബന്ധപ്പെട്ട് സുപ്രധാന ഉത്തരവ് ഇറക്കിയിരിക്കുകയാണ് തെലങ്കാന ഹൈക്കോടതി. ഹൈക്കോടതിയുടെ നിർദേശപ്രകാരം, രാവിലെ 11 മണിക്ക് മുൻപും രാത്രി 11 മണിക്കുശേഷവും 16 വയസിൽ താഴെയുള്ളവരെ സിനിമാ തിയേറ്ററുകളിൽ പ്രവേശിപ്പിക്കരുത്. ഈ ഉത്തരവ് നിർബന്ധമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് കോടതി സംസ്ഥാന സർക്കാരിനോടും തിയേറ്ററുകളോടും നിർദേശിച്ചു. തിയേറ്റർ ടിക്കറ്റ് നിരക്കുകൾ ഉയർത്തൽ, പ്രത്യേക പ്രദർശനങ്ങൾക്ക് അനുമതി തുടങ്ങിയ ഹർജികൾ പരിഗണിക്കുന്ന സമയത്താണ് കോടതി ഇത് വ്യക്തമാക്കിയത്.

ജസ്റ്റിസ് വിജയ്സെൻ റെഡ്ഡിയുടെ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രദർശന സമയങ്ങളിൽ കുട്ടികളുടെ പ്രവേശന നിയന്ത്രണങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. 16 വയസ്സിന് താഴെയുള്ള കുട്ടികൾ വൈകുന്നേരങ്ങളിൽ തിയേറ്ററുകളിൽ സമയം ചെലവഴിക്കുന്നത് മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് എങ്ങനെ ഹാനികരമാവുെമെന്നതിനെക്കുറിച്ച് ഒരു വാദമുയർന്നിരുന്നു. പുഷ്പ 2 റിലീസ് ദിനത്തിലെ തിരക്ക് മൂലം ഉണ്ടായ യുവതിയുടെ മരണത്തെ കോടതിയിൽ ഉദാഹരണമായി ചൂണ്ടിക്കാട്ടി. കുട്ടികൾ ഈ സമയങ്ങളിൽ പ്രദർശനം കാണുന്നത് തടയുന്നതിൽ നിർബന്ധമായ നടപടികൾ സ്വീകരിക്കണമെന്ന് തെലങ്കാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

കുട്ടികളുടെ തിയേറ്റർ സന്ദർശനത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടതിനെക്കുറിച്ചുള്ള വാദങ്ങൾ കേട്ട ശേഷമാണ് കോടതി നടപടി സ്വീകരിച്ചത്. ഇതിനെ തുടർന്ന് കേസ് പരിഗണിക്കുന്നത് ഫെബ്രുവരി 22 ലേക്ക് മാറ്റിയിരിക്കുകയാണ്.

Advertisement
WhiteswanTV Footer