Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: pushpa 2

16 വയസിൽ താഴെയുള്ളവർക്ക് തിയേറ്റർ പ്രവേശനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തെലങ്കാന ഹൈക്കോടതി

പുഷ്പ 2 ചിത്രത്തിന്റെ റിലീസ് ദിവസം ഉണ്ടായ തിരക്കിലും തിരക്കിലുംപ്പെട്ടുള്ള സ്ത്രീയുടെ മരണവും അല്ലു അർജുന്റെ അറസ്റ്റുമെല്ലാം കുറച്ചു മുമ്പുവരെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോൾ ഇതാ അക്കൂട്ടത്തിലേക്ക് പുതിയൊരു സംഭവം കൂടി എത്തിയിരിക്കുകയാണ്. 16 വയസിൽ താഴെ പ്രായമുള്ളവർക്ക് തിയേറ്റുകളിൽ പ്രവേശനം നൽകുന്നതുമായി ബന്ധപ്പെട്ട് സുപ്രധാന ഉത്തരവ് ഇറക്കിയിരിക്കുകയാണ് തെലങ്കാന ഹൈക്കോടതി. ഹൈക്കോടതിയുടെ നിർദേശപ്രകാരം, രാവിലെ 11 മണിക്ക് മുൻപും രാത്രി 11 മണിക്കുശേഷവും 16 വയസിൽ താഴെയുള്ളവരെ സിനിമാ തിയേറ്ററുകളിൽ പ്രവേശിപ്പിക്കരുത്. ഈ ഉത്തരവ് നിർബന്ധമായും […]
Read more

പുഷ്പ സിനിമ അനുകരിച്ച് വിദ്യാര്‍ഥിയെ നഗ്‌നനാക്കി വീഡിയോ പ്രചരിപ്പിച്ച് സഹപാഠികള്‍

കോട്ടയം: വിദ്യാര്‍ഥിയെ ക്ലാസ്മുറിയില്‍ നഗ്‌നനാക്കി വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് സഹപാഠികള്‍. പാലായിലെ സ്വകാര്യ സ്‌കൂളിൽ പഠിക്കുന്ന ഒന്‍പതാംക്ലാസുകാരനായ വിദ്യാർത്ഥിയുടെ വീഡിയോ ആണ് സഹപാഠികൾ പങ്കുവെച്ചത്. സംഭവത്തിൽ കുട്ടിയുടെ രക്ഷിതാവ് പാലാ പോലീസില്‍ പരാതിനല്‍കി. പുഷ്പ എന്ന സിനിമയില്‍ നായകനെ നഗ്‌നനാക്കുന്നതിന്റെ ദൃശ്യങ്ങള്‍ അനുകരിച്ച് വീഡിയോ എടുക്കുന്നതിനായാണ് വിദ്യാര്‍ഥിയെ സഹപാഠികളായ ഏഴുപേര്‍ നഗ്‌നനാക്കി പീഡിപ്പിച്ചതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ക്ലാസ് മുറിയിൽ അധ്യാപകരില്ലാത്ത സമയങ്ങളിലായിരുന്നു സംഭവം. ജനുവരി 10 നാണ് ആദ്യമായി ഇപ്രകാരം കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. […]
Read more

മാര്‍ക്കോ കണ്ട് അഭിനന്ദനം അറിയിച്ച് അല്ലു അര്‍ജുന്‍

മാര്‍ക്കോ കണ്ട് അഭിനന്ദനം അറിയിച്ച് തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്‍. ചിത്രം കണ്ട് ഇഷ്ടപ്പെട്ട അല്ലു, ചിത്രത്തിന്‍റെ സംവിധായകന്‍ ഹനീഫ് അദേനിയെ ഫോണില്‍ വിളിച്ച് അഭിന്ദനം അറിയിച്ചു. ചിത്രത്തിന്റെ പ്രൊഡക്‌ഷൻ ക്വാളിറ്റിയെക്കുറിച്ചും, മേക്കിങ്ങിലെ മികവിനെ കുറിച്ചും, മാർക്കോയിലെ ഉണ്ണി മുകുന്ദന്റെ ആക്‌ഷൻ പാക്ക്ഡ് പ്രകടനത്തെ കുറിച്ചും അല്ലു അർജുൻ പ്രത്യേകം പരാമർശിച്ചു. സംവിധായകൻ ഹനീഫ് അദേനിയെ തന്റെ ഹൈദരാബാദിലെ വസതിയിലേക്ക് നേരിട്ടും അല്ലു ക്ഷണിച്ചതായി റിപ്പോർട്ടുകളുണ്ട് . മലയാളത്തിലെ ഏറ്റവും വയലന്റ് ചിത്രം എന്ന വിശേഷണത്തോടെ ഡിസംബര്‍ […]
Read more

പുഷ്പ 2 ഷോയ്ക്കിടെയുണ്ടായ അപകടം: ശ്രീതേജിനെ സന്ദർശിച്ച് നടൻ അല്ലു അ‍ർജുൻ

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ ഒൻപത് വയസ്സുകാരൻ ശ്രീതേജിനെ സന്ദർശിച്ച് നടൻ അല്ലു അ‍ർജുൻ. സംഭവത്തിൽ മരിച്ച സന്ധ്യയുടെ മകൻ ആണ് ശ്രീതേജ്. മസ്തിഷ്ക മരണം സംഭവിച്ച ശ്രീതേജ് നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നരഹത്യ കേസിൽ ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് അല്ലു അർജുന്റെ സന്ദർശനം. സന്ദർശനവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ പൊലീസ് നിയന്ത്രണം ശക്തമാക്കി. കനത്ത പൊലീസ് സുരക്ഷയിലാണ് അല്ലു അർജുൻ എത്തിയത്.
Read more

നരഹത്യ കേസ്: അല്ലു അര്‍ജുന്റെ ജാമ്യ അപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും

ഹൈദരാബാദ്: നരഹത്യ കേസില്‍ നടന്‍ അല്ലു അര്‍ജുന്റെ ജാമ്യ അപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. കേസില്‍ സ്വാഭാവിക ജാമ്യം ലഭിക്കാന്‍ കഴിഞ്ഞ മാസമായിരുന്നു അല്ലു അര്‍ജുന്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. ഹൈദരാബാദിലെ നമ്പള്ളി മജിസ്ട്രേറ്റ് കോടതിയാണ് അല്ലു അര്‍ജുന്റെ ജാമ്യ അപേക്ഷ പരിഗണിച്ചത്. ഡിസംബര്‍ നാലിനായിരുന്നു പുഷ്പ 2 ന്റെ ബെനിഫിറ്റ് ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിക്കാനിടയായ സംഭവത്തിലായിരുന്നു അല്ലു അര്‍ജുനെതിരെ നരഹത്യ കുറ്റം ചുമത്തി കേസെടുത്തത്. തുടര്‍ന്ന് ഡിസംബര്‍ 13 […]
Read more

പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ യുവതി മരിച്ച സംഭവം; ജാമ്യപേക്ഷയുമായി അല്ലു അര്‍ജുന്‍ കോടതിയില്‍

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച കേസില്‍ ജാമ്യ അപേക്ഷയുമായി അല്ലു അര്‍ജുന്‍ കോടതിയെ സമീപിച്ചു. നമ്പള്ളി മജിസ്ട്രേറ്റ് കോടതിയിലാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഡിസംബര്‍ 13 ന് നടനെ വസതിയില്‍ എത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇടക്കാല ജാമ്യം അനുവദിച്ചു. സന്ധ്യ തിയേറ്ററില്‍ നടന്ന പ്രീമിയര്‍ ഷോ കാണാന്‍ ദില്‍ഷുക്‌നഗര്‍ സ്വദേശിനിയായ രേവതിയും മകനുമാണ് തിക്കിലും തിരക്കിലും മരിച്ചത്. തിയേറ്ററിലേക്ക് കയറാനുള്ള ശ്രമത്തിനിടെ രേവതിയും മകന്‍ ശ്രീതേജും […]
Read more

സ്ഥിര ജാമ്യാപേക്ഷ നല്‍കി നടന്‍ അല്ലു അര്‍ജുന്‍

ഹൈദരാബാദ്: പുഷ്‍പ 2 പ്രീമിയറിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരണപ്പെട്ട കേസില്‍ സ്ഥിരം ജാമ്യാപേക്ഷ നല്‍കി നടന്‍ അല്ലു അര്‍ജുന്‍. നമ്പള്ളി മജിസ്ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. ജാമ്യാപേക്ഷയില്‍ പൊലീസിനോട് മറുപടി നൽകാൻ കോടതി നിർദേശിച്ചു. നരഹത്യ കേസിൽ പ്രതിയായ അല്ലു അർജുനെ ഈ മാസം 13 ന് തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ തെലങ്കാന ഹൈക്കോടതിയില്‍ നിന്നും ലഭിച്ച നാലാഴ്ചത്തെ ഇടക്കാല ജാമ്യത്തില്‍ താരം പുറത്തിറങ്ങിയിരുന്നു.
Read more

പ്രീമിയര്‍ ഷോ നിരോധിച്ച നടപടി പിന്‍വലിക്കില്ല: രേവന്ത് റെഡ്ഡി

സിനിമയുടെ പ്രീമിയര്‍ ഷോകള്‍ നിരോധിച്ച നടപടി പിന്‍വലിക്കില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പുഷ്പ 2 റിലീസിനിടെ ഉണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് പ്രീമിയര്‍ ഷോ നിരോധിച്ചത്. ചിരഞ്ജീവി, അല്ലു അര്‍ജുന്റെ അച്ഛന്‍ അല്ലു അരവിന്ദ്, വെങ്കടേഷ് അടക്കമുള്ള പ്രമുഖ താരങ്ങളും നിര്‍മാതാക്കളും മറ്റ് തെലുഗു ഫിലിംചേംബര്‍ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിക്കുമെന്ന തീരുമാനത്തിലും മാറ്റമില്ല. സംക്രാന്തി റിലീസുകളുടെ വരുമാനത്തെ സാരമായി ബാധിക്കുന്നതാണ് സര്‍ക്കാരിന്റെ ഈ തീരുമാനം. രാംചരണിന്റെയും ബാലകൃഷ്ണയുടെയും […]
Read more

അല്ലു അർജുനെ ഹൈദരാബാദ് പൊലീസ് ഇന്ന് ചോദ്യം ചെയ്യും

ഹൈദരാബാദ്: പുഷ്പ 2വിൻറെ പ്രീമിയർ ഷോക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെ ഹൈദരാബാദ് പോലീസ് ഇന്ന് ചോദ്യം ചെയ്യും. ഇന്ന് രാവിലെ 11 മണിക്ക് ഹാജരാകാൻ ആവശ്യപ്പെട്ട് ഹൈദരാബാദിലെ ചിക്കിടപ്പിള്ളി പൊലീസാണ് താരത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാൻ പൊലീസ് നീക്കം നടത്തുന്നുണ്ടെന്ന വിവരങ്ങൾക്കിടെയാണ് ചോദ്യം ചെയ്യാനുള്ള പൊലീസ് നീക്കം. കേസിൽ അറസ്റ്റിലായ അല്ലു അർജുൻ നിലവിൽ നാലാഴ്ചത്തേക്ക് ജാമ്യത്തിലാണ്.
Read more

അല്ലു അര്‍ജുന്റെ വാദങ്ങളെല്ലാം കളവ്; പൊലീസ്

ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതിയും മകനും മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെതിരെ പൊലീസ്. നടന്‍ പറഞ്ഞ വാദങ്ങളെല്ലാം കളവെന്ന് തെളിയിക്കുന്ന, സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകളാണ് പൊലീസ് പുറത്തുവിട്ടത്. യുവതി മരിച്ച വിവരം അല്ലു അര്‍ജുനെ അറിയിക്കാന്‍ ചെന്നപ്പോള്‍, അദ്ദേഹത്തിന്റെ മാനേജരായ സന്തോഷ് തന്നെ തടഞ്ഞുവെന്നും, മരണവിവരം അറിഞ്ഞുകൊണ്ടുതന്നെ അല്ലു അര്‍ജുന്‍ സിനിമ കാണുന്നത് തുടര്‍ന്നുവെന്നും പൊലീസ് പറഞ്ഞു. അല്ലു അര്‍ജുന്‍ വരുന്നതിനാല്‍ സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ട് സന്ധ്യ തിയേറ്റര്‍ […]
Read more
Advertisement
WhiteswanTV Footer