Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അല്ലു അര്‍ജുന്റെ വാദങ്ങളെല്ലാം കളവ്; പൊലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതിയും മകനും മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെതിരെ പൊലീസ്. നടന്‍ പറഞ്ഞ വാദങ്ങളെല്ലാം കളവെന്ന് തെളിയിക്കുന്ന, സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകളാണ് പൊലീസ് പുറത്തുവിട്ടത്. യുവതി മരിച്ച വിവരം അല്ലു അര്‍ജുനെ അറിയിക്കാന്‍ ചെന്നപ്പോള്‍, അദ്ദേഹത്തിന്റെ മാനേജരായ സന്തോഷ് തന്നെ തടഞ്ഞുവെന്നും, മരണവിവരം അറിഞ്ഞുകൊണ്ടുതന്നെ അല്ലു അര്‍ജുന്‍ സിനിമ കാണുന്നത് തുടര്‍ന്നുവെന്നും പൊലീസ് പറഞ്ഞു.

അല്ലു അര്‍ജുന്‍ വരുന്നതിനാല്‍ സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ട് സന്ധ്യ തിയേറ്റര്‍ അധികാരികള്‍ പൊലീസിനെ ഡിസംബര്‍ രണ്ടിന് കണ്ടിരുന്നു. എന്നാല്‍ പൊലീസ് ഇതിന് അനുമതി നിഷേധിച്ചു. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെ അല്ലു അര്‍ജുന്‍ തിയേറ്റര്‍ സന്ദര്‍ശനത്തിന് എത്തുകയായിരുന്നു എന്ന് എസിപി രമേശ് പറഞ്ഞു.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer