സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

യുവതി ജീവനൊടുക്കിയ സംഭവം; ഭർത്താവ് ശാരീരികമായി ഉപദ്രവിച്ചിരുന്നെന്ന് വെളിപ്പെടുത്തി യുവതിയുടെ സുഹൃത്ത്

മലപ്പുറം: എളങ്കൂരില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി സുഹൃത്ത്. ഭർത്താവിന്റെ വീട്ടിൽ കടുത്ത പീഡനമാണ് യുവതി നേരിട്ടതെന്നും ഭർത്താവിനെ ഭയന്നുള്ള ജീവിതമായിരുന്നു വിഷ്ണുജയുടേതെന്നും ഫോണിലൂടെ വിഷ്ണുജയെ ഭര്‍ത്താവ് നിരീക്ഷിച്ചിരുന്നെന്നും സുഹൃത്ത് വെളിപ്പെടുത്തി. ഫോണിലൂടെ വിഷ്ണുജയെ ഭര്‍ത്താവ് നിരന്തരം നിരീക്ഷിച്ചിരുന്നു. ടെലഗ്രാം വഴിയാണ് ഞങ്ങളോട് പോലും സംസാരിച്ചിരുന്നത്. കഴുത്തുഞെരിച്ചും മറ്റും വിഷ്ണുജയെ ഭര്‍ത്താവ് നിരന്തരം പീഡിപ്പിച്ചുവെന്നും സുഹൃത്ത് പറഞ്ഞു. കുടുംബത്തിന്റെ ആരോപണങ്ങള്‍ ശരിവെക്കുന്ന തരത്തിലാണ് സുഹൃത്തിനെയും പ്രതികരണം.

കഴിഞ്ഞ വ്യാഴാഴ്ചയാണ് വിഷ്ണുജയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും നിരന്തരമായ മാനസികപീഡനത്തെ തുടര്‍ന്നാണ് വിഷ്ണുജ ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.

Advertisement

‘കേരള’ അല്ല ഇനി കേരളം; ഇന്ന് ‘സേവാ തീർത്ഥി’ൽ ചേരുന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ ബില്ലിന് അംഗീകാരം നൽകും

ന്യൂഡൽഹി: ഭരണഘടനയിൽ സംസ്ഥാനത്തിൻ്റെ പേര് ‘കേരളം’ എന്നാക്കണമെന്ന സംസ്ഥാനത്തിൻ്റെ ദീർഘകാല ആവശ്യം കേന്ദ്രം അംഗീകരിച്ചു. ഇതിനായി പാർലമെന്റിൽ അവതരിപ്പിക്കേണ്ട ബില്ലിന് ചൊവ്വാഴ്ച ഡൽഹിയിൽ ചേരുന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകും. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ

Read More »

​ഗൾഫ് പ്രവാസികൾക്ക് കോളടിച്ചു: വരുന്നു നീണ്ട അവധി

​ദുബായ്: ഗൾഫ് രാജ്യമായ യുഎഇയിൽ ഈദുൽ ഫിത്തറിനോട് അനുബന്ധിച്ചുള്ള പൊതു അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. സർക്കാർ മേഖലയിലെ ജീവനക്കാർക്ക് നാല് ദിവസവും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മൂന്ന് ദിവസവുമാണ് അവധി. നീണ്ട അവധികൾ കിട്ടിയതോടെ

Read More »

35 രൂപക്ക് വേണ്ടി ആറ് കിലോമീറ്റർ യാത്ര : സ്വിഗി ഡെലിവറി പങ്കാളിയുടെ വീഡിയോ വൈറലാകുന്നു

ന്യൂഡൽഹി: ആധുനിക തൊഴിൽ മേഖലയായ ഗിഗ് ഇക്കോണമിയിലെ തൊഴിലാളികൾ നേരിടുന്ന കടുത്ത ചൂഷണത്തിന്റെയും ദുരിതത്തിന്റെയും നേർച്ചിത്രം വെളിപ്പെടുത്തിക്കൊണ്ട് ഒരു സ്വിഗി ഡെലിവറി പങ്കാളി പങ്കുവെച്ച വീഡിയോ ഡിജിറ്റൽ ലോകത്ത് വലിയ തർക്കങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിതെളിച്ചിരിക്കുകയാണ്.

Read More »

സുരേഷ് ഗോപി തൃശൂരിലെ ഒരു കുമ്പിടി : അനിൽ അക്കരെ

തൃശൂർ : കേരള രാഷ്ട്രീയത്തിലെ വർത്തമാനകാല ചർച്ചകളിൽ എപ്പോഴും നിറഞ്ഞുനിൽക്കുന്ന പേരാണ് സുരേഷ് ഗോപിയുടേത്. സിനിമയിലെ മാസ് ഡയലോഗുകൾ കൊണ്ട് വെള്ളിത്തിര കീഴടക്കിയ താരം, ഇന്ന് കേന്ദ്രസഹമന്ത്രി എന്ന നിലയിൽ രാഷ്ട്രീയ കളിക്കളത്തിലും സജീവമാണ്.

Read More »

സിനിമയെ സിനിമയായി കാണണം കേരള സ്റ്റോറി ബിജെപിയുടേതല്ല: എം.ടി രമേശ്

കോഴിക്കോട്: ‘കേരള സ്റ്റോറി’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് രംഗത്തെത്തി. സിനിമയെ സിനിമയായി മാത്രം കണ്ടാൽ മതിയെന്നും അതിൽ പറയുന്ന എല്ലാ കാര്യങ്ങളും ബിജെപി അംഗീകരിക്കുന്നില്ലെന്നും

Read More »

17 കാരിയെ പീഡിപ്പിക്കാൻ ശ്രമം; റിട്ട പ്രിൻസിപ്പലായ മോട്ടിവേഷനൽ സ്പീക്കർ അറസ്റ്റിൽ

കണ്ണൂർ : പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മോട്ടിവേഷനൽ സ്പീക്കറായ, ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ. മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കുന്നത്ത് വീട്ടിൽ കെ.സി. ഷാജുവിനെയാണ് (59) മുഴക്കുന്ന് പൊലീസ് അറസ്റ്റ്

Read More »
Advertisement