സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

അയല്‍ രാജ്യവുമായി സൗഹൃദമാണ് ആഗ്രഹിക്കുന്നത്: ചര്‍ച്ചകള്‍ക്ക് തയാറെന്ന് പാകിസ്ഥൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അയല്‍ രാജ്യവുമായി സൗഹൃദമാണ് ആഗ്രഹിക്കുന്നതെന്നും ഇന്ത്യയുമായുള്ള എല്ലാ പ്രശ്നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. 1999-ലെ ലാഹോര്‍ പ്രഖ്യാപനത്തില്‍ പരാമര്‍ശിച്ചിരിക്കുന്നതുപോലെ, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വഷളായ ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള ഏക മാര്‍ഗം ചര്‍ച്ചയാണെന്ന് ഷഹബാസ് ഷെരീഫ് പറഞ്ഞു.


സാമ്പത്തികമായി തകർന്ന രാജ്യത്തിന് ഇനിയൊരു യുദ്ധം താങ്ങാനാവില്ലെന്നും അയല്‍ രാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്തണമെന്നും പാക്കിസ്ഥാനിലെ നേതാക്കള്‍ സര്‍ക്കാരിനോട് ആവശ്യം ഉയര്‍ത്തിയിരുന്നു. തുടര്‍ന്നാണ് പ്രധാനമന്ത്രി നേരിട്ട് ചര്‍ച്ചകള്‍ക്ക് തയാറെന്ന് പരസ്യപ്രഖ്യാപനം നടത്തിയിരിക്കുന്നത്.കശ്മീര്‍ ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും പരിഹരിക്കപ്പെടണം. ഐക്യരാഷ്ട്രസഭയ്ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റണം. ഇരുരാജ്യങ്ങളും സൗഹൃദം ആരംഭിക്കുകയും വേണമെന്നും അദേഹം പറഞ്ഞു.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.